വരുന്നൂ, ടിയാഗോ, ടിഗോര്‍ ജെടിപി പതിപ്പുകള്‍
ടാറ്റയുടെ ജനപ്രിയ വാഹനങ്ങളായ ടിയാഗോ, ടിഗോര്‍ മോഡലുകളുടെ ജെടിപി പതിപ്പ് ഒക്ടോബര്‍ 26-ന് വിപണിയിലെത്തും. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയം ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ഹാച്ച്ബാക്ക് ടിയാഗോ JTP, കോംപാക്ട് സെഡാന്‍ ടിഗോര്‍ JTP മോഡലുകള്‍ ടാറ്റ വിപണിയിലെത്തിക്കുന്നത്.

പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, സ്മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, ജെടിആര്‍ ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍, സൈഡ് സ്‌കേര്‍ട്ട്‌സ്, 15 ഇഞ്ച് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്ട്രെ തുടങ്ങിയവ ജെടിപി പതിപ്പിന് സ്‌പോര്‍ട്ടി ലൂക്ക് നല്‍കും.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് രണ്ടിനും കരുത്തേകുക. 110 ബിഎച്ച്പി പവര്‍ നല്‍കുന്നതായിരിക്കും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലായിരിക്കും ഗിയര്‍ബോക്‌സ്. രൂപത്തില്‍ റെഗുലര്‍ പതിപ്പില്‍നിന്ന് പെര്‍ഫോമെന്‍സ് മോഡലുകള്‍ക്ക് വലിയ മാറ്റമുണ്ടാകില്ല.
ടിയാഗോ JTP-ക്ക് 7-8 ലക്ഷത്തിനുള്ളിലും ടിഗോര്‍ JTP-ക്ക് 8-9 ലക്ഷത്തിനുള്ളിലുമായിരിക്കും വിലയെന്നാണ് സൂചനകള്‍. നിലവില്‍ വിപണിയിലുള്ള ടിയാഗോ, ടിഗോര്‍ മോഡലിന്റെ സഹോദരങ്ങളാണ് ഈ പെര്‍ഫോമെന്‍സ് കാറുകള്‍. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഇവ പ്രദര്‍ശിപ്പിച്ചത്.
ടിഗോര്‍ ജെടിപിക്ക് എതിരാളികളില്ലെങ്കിലും മാരുതി ബലേനോ ആര്‍എസ്, ഫോക്സ് വാഗണ്‍ പോളോ ജിടി തുടങ്ങിയവര്‍ ടിയാഗോജെടിപിയെ നേരിടും.