വരുന്നൂ, സ്‌കോഡ സ്‌കാല
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ പുതിയ ഹാച്ച്ബാക്കായ സ്‌കാല അവതരിച്ചു. കോക്പിറ്റ് മാതൃകയില്‍ വളരെ ആഡംബരമായ ഇന്‍റീരിയറാണ് വാഹനത്തിന്‍റെ പ്രധാന പ്രത്യേകത.
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ പുതിയ ഹാച്ച്ബാക്കായ സ്‌കാല അവതരിച്ചു. കോക്പിറ്റ് മാതൃകയില്‍ വളരെ ആഡംബരമായ ഇന്‍റീരിയറാണ് വാഹനത്തിന്‍റെ പ്രധാന പ്രത്യേകത. 9.2 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, 10.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍.
ക്രോം ആവരണമുള്ള സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ഡിആര്‍എല്‍ ഉള്‍പ്പെയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, വലിയ എയര്‍ഡാം, ഫോഗ്‌ലാമ്പ് എന്നിവയാണ് വാഹനത്തിന്‍റെ മുന്‍ഭാഗത്തെ പ്രത്യേകതകള്‍.
റിഫ്‌ളക്ടറുകള്‍ നല്‍കിയിട്ടുള്ള ഡുവല്‍ ടോണ്‍ ബമ്പറാണ് പിന്നില്‍. ബ്ലാക്ക് ആവരണത്തിലുള്ള ടെയില്‍ ലൈറ്റ്, ഹാച്ച്‌ഡോറില്‍ നല്‍കിയിട്ടുള്ള സ്‌കോഡ ലോഗോ, എന്നിവയ്ക്ക് പുറമെ, ബ്ലാക്ക് റൂഫും സ്‌പോയിലറും സ്‌കാലയെ വേറിട്ടതാക്കുന്നു.
പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്‍ജിനുകളില്‍ സ്‌കാല നിരത്തിലെത്തും. 1.0 ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ 114 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും, 1.5 ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2019 പകുതിയോടെ സ്‍കാല നിരത്തുകളിലെത്തുമെന്നാണ് കരുതുന്നത്.