അഞ്ച് മാസം കൊണ്ട് ഹോണ്ട വിറ്റത് 50,000 അമേസുകള്‍

മാസത്തിനുള്ളില്‍ 50,000 വാഹനങ്ങള്‍ നിരത്തിലെത്തിച്ചെന്ന അംഗീകാരം സ്വന്തമാക്കി ഹോണ്ട. രണ്ടാം തലമുറ അമേസിലൂടെയാണ് ഹോണ്ടയുടെ ഈ നേട്ടം. ഏറ്റവും വേഗത്തില്‍ 50,000 യൂണിറ്റ് വില്‍പ്പന നേടുന്ന ഹോണ്ടയുടെ ആദ്യ മോഡലാണ് അമേസ്.
 

New Honda Amaze Records 50000 Unit Sales In 5 Months

മാസത്തിനുള്ളില്‍ 50,000 വാഹനങ്ങള്‍ നിരത്തിലെത്തിച്ചെന്ന അംഗീകാരം സ്വന്തമാക്കി ഹോണ്ട. രണ്ടാം തലമുറ അമേസിലൂടെയാണ് ഹോണ്ടയുടെ ഈ നേട്ടം. ഏറ്റവും വേഗത്തില്‍ 50,000 യൂണിറ്റ് വില്‍പ്പന നേടുന്ന ഹോണ്ടയുടെ ആദ്യ മോഡലാണ് അമേസ്.

കഴിഞ്ഞ മെയിലാണ് ഹോണ്ടയുടെ രണ്ടാം തലമുറ അമേസ് നിരത്തിലെത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തിലെ ഹോണ്ടയുടെ മൊത്ത വില്‍പ്പനയില്‍ പകുതിയും അമേസ് ആയിരുന്നു. 

രൂപത്തില്‍ പൂര്‍ണമായും അഴിച്ചുപണി നടത്തിയായിരുന്നു ഹോണ്ട അമേസിന്റെ രണ്ടാം വരവ്. ഒറ്റ നോട്ടത്തില്‍ ഹോണ്ട സിറ്റിയോട് സാദൃശ്യമുള്ള ഗ്രില്‍, വശങ്ങളിലേക്ക് നീളുന്ന ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍ എന്നിവയാണ് മുന്നിലെ പ്രധാന ആകര്‍ഷണം.

കൂടുതല്‍ സൗകര്യമുള്ള ഇന്റീരിയറാണ് പുതിയ അമേസിനുള്ളത്. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള പുതിയ ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം.

അമേസില്‍ മെക്കാനിക്കല്‍ മാറ്റം ഹോണ്ട വരുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഐ ഡിടെക് ഡീസല്‍ എന്‍ജിനും തന്നെയാണ് മുഖംമിനുക്കിയ അമേസിനും നല്‍കിയിരുന്നത്. 

അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോളിലും ഡീസലിലും ലഭ്യമാണ്. ഡീസല്‍ സെഡാനില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത് ആദ്യമാണെന്നതും പ്രത്യേകതയാണ്. ഹോണ്ടയുടെ ഐക്കണിക്ക് മോഡല്‍ സിറ്റിയോട് സാമ്യമുള്ള രൂപകല്‍പ്പനയാണ് പ്രധാനാ മാറ്റങ്ങളിലൊന്ന്. പിന്‍ഭാഗം കൂടുതല്‍ മനോഹരമാക്കി.

പുതിയ കാറിന് ആദ്യ തലമുറയെക്കാള്‍ വലുപ്പം കൂടി. നീളം 5 എംഎം വര്‍ധിച്ച് 3995 എംഎം ആയി. വീതി 15 എംഎം വര്‍ധിച്ച് 1695 എംഎമ്മും വീല്‍ബെയ്‌സ് 65 എംഎം വര്‍ധിച്ച് 2470 എംഎമ്മുമായി മാറി. ബൂട്ട് സ്‌പെയ്‌സ് 400 ലീറ്ററില്‍ നിന്ന് 420 ലീറ്ററായി ഉയര്‍ന്നു.  എന്നാല്‍ ഉയരം അഞ്ച് എംഎം കുറഞ്ഞിട്ടുണ്ട്.

എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന എന്നിവയാണ് പുത്തന്‍ അമേസിന്റെ പ്രധാന ഫീച്ചറുകള്‍. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോളിനുള്ള ടച്ച് ബട്ടണുകള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോളുകള്‍ തുടങ്ങിയവ അകത്തളത്തെ വേറിട്ടതാക്കുന്നു. വലിയ 15 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം എത്തുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,  ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, സെന്‍സറുകളോടുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും വിശേഷങ്ങളാണ്.

Latest Videos
Follow Us:
Download App:
  • android
  • ios