45 ലക്ഷത്തിന്‍റെ പുത്തന്‍ മിനി കൂപ്പര്‍ എത്തി; ഇന്ത്യക്ക് വെറും 25 എണ്ണം മാത്രം
ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ കൂപ്പറിന്‍റെ ലിമിറ്റഡ് എഡീഷന്‍ വരുന്നു. ഓക്‌സ്‌ഫോര്‍ഡ് എഡീഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ 25 എണ്ണം മാത്രമേ ഇന്ത്യയില്‍ എത്തുകയുള്ളൂ.
ബ്രിട്ടീഷ് ഐക്കണിക്ക് വാഹന നിര്‍മാതാക്കളായ മിനിയുടെ കൂപ്പറിന്‍റെ ലിമിറ്റഡ് എഡീഷന്‍ വരുന്നു. ഓക്‌സ്‌ഫോര്‍ഡ് എഡീഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ 25 എണ്ണം മാത്രമേ ഇന്ത്യയില്‍ എത്തുകയുള്ളൂ.
കൂപ്പറിന്റെ എസ് വേരിയന്റിലാണ് ഓക്‌സ്‌ഫോര്‍ഡ് എഡീഷന്‍ ഒരുക്കിയിരിക്കുന്നത്. സോളാരിസ് ഓറഞ്ച്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ലിമിറ്റഡ് എഡീഷന്‍ കൂപ്പര്‍ എത്തുന്നത്. ഓറഞ്ച് വാഹനത്തില്‍ കറുപ്പും, കറുപ്പ് വാഹനത്തില്‍ ഓറഞ്ചും നിറത്താലാണ് റൂഫ്, സൈഡ് മിറര്‍, ബാക്ക് സ്‌പോയിലര്‍ എന്നിവ നല്‍കിയിരിക്കുന്നത്.
ബ്രൗണ്‍, ബ്ലാക്ക് ലെതര്‍ ഫിനീഷിങ്ങിലാണ് ഇന്റീരിയര്‍. സോഫ്റ്റ്ടച്ച് പ്ലാസ്റ്റിക് ഫിനീഷിങ്ങില്‍ തീര്‍ത്ത ഡാഷ്‌ബോര്‍ഡില്‍ ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 8.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരുക്കിയിട്ടുണ്ട്. 12 സ്പീക്കറുകളാണ് ഇതിലുള്ളത്.
എല്‍ഇഡി ഹെഡ്‌ലൈറ്റിനും ടെയില്‍ലൈറ്റിനുമൊപ്പം ഡോറില്‍ ഓക്‌സ്‌ഫോര്‍ഡ് ബാഡ്ജിങ് നല്‍കിയിട്ടുണ്ട്. 17 ഇഞ്ച് ട്രാക്ക് സ്‌പോക്ക് ബ്ലാക്ക് അലോയി വീലുകളും നേര്‍ത്ത ടയറുമാണ് വാഹനത്തില്‍. പനോരമിക് സണ്‍റൂഫ്, സ്‌പോയിലര്‍ എന്നിവയും ഇതിലുണ്ട്.
ഇന്ത്യയിലെത്തുന്ന ഓക്‌സ്‌ഫോര്‍ഡ് എഡീഷന് 44.9 ലക്ഷം രൂപയാണ് വില. ആമസോണ്‍ മുഖേനയാണ് വാഹനത്തിന്‍റെ ബുക്കിംഗ്. കൂപ്പറിനൊപ്പം കണ്‍ട്രിമാന്‍, ക്ലബ്മാന്‍ തുടങ്ങി മിനി ഇന്ത്യയിലെത്തിച്ച വാഹനങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.