ഹെക്ടറിന്‍റെ ടീസര്‍ വീഡിയോ കാണാം
ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. വാഹനത്തിന്‍റെ ആദ്യ ടീസര്‍ വീഡിയോ അടുത്തിടെ കമ്പനി പുറത്തു വിട്ടിരുന്നു. വീഡിയോ കാണാം.
ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി.
കമ്പനി ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം ഹെക്ടർ ആയിരിക്കുമെന്നാണ് പുതിയ വാര്‍ത്ത. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. വാഹനം ഈ വർഷം രണ്ടാ പാദത്തിൽ വിപണിയിലെത്തുമെന്നും ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 14 ലക്ഷം മുതൽ 18 ലക്ഷം വരെയായിരിക്കും വിലയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ ആദ്യ ടീസര്‍ വീഡിയോ അടുത്തിടെ കമ്പനി പുറത്തു വിട്ടിരുന്നു. വീഡിയോ കാണാം.