വരുന്നൂ ബെന്‍സ്‌ വി ക്ലാസ്

ബെൻസി​​ന്‍റെ ആഡംബര എംപിവി  വി ക്ലാസ്​ ജനുവരി 24ന്​ ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയിൽ ബെൻസ്​ പുറത്തിറക്കുന്ന മൂന്നാമത്തെ എം.പി.വിയാണ്​ വി-ക്ലാസ്​. അടുത്ത വർഷം ഇന്ത്യയിലെത്തുന്ന ആദ്യ ബെൻസ്​ മോഡലായിരിക്കും വി ക്ലാസ്​. 

Mercedes Benz V class India launch on January 24

ബെൻസി​​ന്‍റെ ആഡംബര എംപിവി  വി ക്ലാസ്​ ജനുവരി 24ന്​ ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയിൽ ബെൻസ്​ പുറത്തിറക്കുന്ന മൂന്നാമത്തെ എം.പി.വിയാണ്​ വി-ക്ലാസ്​. അടുത്ത വർഷം ഇന്ത്യയിലെത്തുന്ന ആദ്യ ബെൻസ്​ മോഡലായിരിക്കും വി ക്ലാസ്​. 

ഇലക്​​ട്രിക്​ സ്ലൈഡിങ്​ ഡോർ, തെർമോട്രോണിക്​ ക്ലൈമറ്റ്​ കൺട്രോൾ സിസ്​റ്റം, കമാൻറുകൾക്കനുസരിച്ച്​ പ്രവർത്തിക്കുന്ന ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം തുടങ്ങി പൂർണമായും ആഡംബര സൗകര്യങ്ങൾ ഉൾ​ക്കൊള്ളിച്ചാണ്​ വി-ക്ലാസ്​ ഇന്ത്യൻ വിപണിയിലെത്തുക. സ്റ്റാന്റേര്‍ഡ് വി-ക്ലാസിന് 5140 എംഎം ആണ് നീളം. അല്‍പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്. ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്.

2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനി​​െൻറ കരുത്തിലാവും വി-ക്ലാസ്​ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുക. ബി.എസ്​ 6 നിലവാരം പാലിക്കുന്നതാവും എൻജിൻ. 190 ബി.എച്ച്​.പി കരുത്തും 400 എൻ.എം ടോർക്കും എൻജിനിൽ നിന്ന്​ ലഭിക്കും. ഏഴ്​ സ്​പീഡ്​ ഓട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. വാഹനത്തിന് 75-80 ലക്ഷം വരെയാണഅ പ്രതീക്ഷിക്കുന്ന വില. 

Latest Videos
Follow Us:
Download App:
  • android
  • ios