സ്വിഫ്റ്റിന്‍റെ ഉത്‍പാദനം കൂട്ടാനൊരുങ്ങി മാരുതി
ജനപ്രിയ വാഹനം സ്വിഫ്റ്റിന്‍റെ ഉത്‍പാദനം കൂട്ടാനൊരുങ്ങുകയാണ് മാരുതി സുസുക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതോടെയാണ് ഈ നീക്കം. ഇതിനായി പുതിയ സ്വിഫ്റ്റിനെ ഗുജറാത്തിലെ പ്ലാന്‍റില്‍ നിന്നും സ്വിഫ്റ്റുകളെ കമ്പനി പുറത്തിറക്കാനൊരുങ്ങുകയാണ്.
ജനപ്രിയ വാഹനം സ്വിഫ്റ്റിന്‍റെ ഉത്‍പാദനം കൂട്ടാനൊരുങ്ങുകയാണ് മാരുതി സുസുക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതോടെയാണ് ഈ നീക്കം. ഇതിനായി പുതിയ സ്വിഫ്റ്റിനെ ഗുജറാത്തിലെ പ്ലാന്‍റില്‍ നിന്നും സ്വിഫ്റ്റുകളെ കമ്പനി പുറത്തിറക്കാനൊരുങ്ങുകയാണ്. വിദേശത്തേക്കും കൂടുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
സ്വിഫ്റ്റിന്‍റെ പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഓരോ മാസവും ഡീലര്‍ഷിപ്പുകളില്‍ എത്തുന്നുണ്ട്. എന്നിട്ടും ബുക്ക് ചെയ്ത വാഹനം കിട്ടാന്‍ എട്ടാഴ്ച്ച വരെ കാത്തിരിക്കണമെന്നാണ് സ്ഥിതി. ഈ പ്രതിസന്ധി പരിഹരിക്കുവാനാണ് പുതിയ നീക്കം. ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുന്നതിന് പുറമെ വിദേശ വിപണികളിലേക്കും കൂടുതല്‍ സ്വിഫ്റ്റ് യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പേര്‍ട്ടുകള്‍.
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി വിപണിയിലെത്തുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്. ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.
ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് പുതിയ സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്കുചെയ്തിരുന്നു. ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച്-ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു. ബുക്ക് ചെയ്തതില്‍ 20 ശതമാനവും എഎംടി വാഹനങ്ങള്‍ക്കായിരുന്നു.
പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്. 40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്. പെട്രോൾ മോഡല്‍ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില.