ലിമിറ്റിഡ് എഡിഷന്‍ വാഗണ്‍ആറുമായി മാരുതി
ജനപ്രിയ ഹാച്ച്ബാക്ക് വാഗണ്‍ആറിനു ലിമിറ്റിഡ് എഡിഷന്‍ അവതരിപ്പിച്ച് മാരുതി. പുതിയ ഗ്രാഫിക്‌സും കൂടുതല്‍ സംവിധാനങ്ങളും വാഗണ്‍ആര്‍ ലിമിറ്റഡ് എഡിഷനെ വേറിട്ടതാക്കുന്നു.
ജനപ്രിയ ഹാച്ച്ബാക്ക് വാഗണ്‍ആറിനു ലിമിറ്റിഡ് എഡിഷന്‍ അവതരിപ്പിച്ച് മാരുതി. പുതിയ ഗ്രാഫിക്‌സും കൂടുതല്‍ സംവിധാനങ്ങളും വാഗണ്‍ആര്‍ ലിമിറ്റഡ് എഡിഷനെ വേറിട്ടതാക്കുന്നു.
ഇന്‍റീരിയറില്‍ല്‍ പ്രത്യേക സ്റ്റൈലിംഗ് കിറ്റാണ് മാരുതി നല്‍കുന്നത്. സ്പീക്കറുകള്‍ക്കൊപ്പമുള്ള ഇരട്ട DIN ബ്ലുടൂത്ത് ഓഡിയോ സംവിധാനവും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്കിന്റെ സവിശേഷതയാണ്. പ്രീമിയം പ്രതിച്ഛായയാണ് വാഹനത്തിന്. ഓറഞ്ച് നിറത്തിലുള്ള സീറ്റ് കവറുകളും മനോഹരമായ സെന്റര്‍ കണ്‍സോളും കുഷ്യന്‍ സീറ്റുകളും പിന്‍ സ്‌പോയിലറും വാഹനത്തെ വേറിട്ടതാക്കുന്നു.
നിലവിലെ 998 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ വാഹനത്തിന്‍റെയും ഹൃദയം. പെട്രോള്‍ എഞ്ചിന്‍ പരമാവധി 67 bhp കരുത്തും 90 Nm ടോര്‍ക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ട്രാന്‍സ്മിഷന്‍. 15,490 രൂപ, 25,490 രൂപ നിരക്കുകളില്‍ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ രണ്ടു ആക്‌സസറി കിറ്റുകളും പുതിയ വാഹനത്തില്‍ തെരഞ്ഞെടുക്കാം.
മാരുതിയുടെ ആദ്യ വൈദ്യുത മോഡല്‍ വാഗണ്‍ആര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഓടെ ഇലക്ട്രിക്ക് വാഗണ്‍ആര്‍ വിപണിയിലെത്തിയേക്കും. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ ആദ്യ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്.