വിപണിയിലെ സൂപ്പര്‍ സ്റ്റാറായ സ്വിഫ്റ്റിന് സുരക്ഷയില്‍ രണ്ടു സ്റ്റാര്‍
മാരുതി സുസുക്കിയുടെ ജനപ്രിയ കാറായ പുത്തന്‍ സ്വിഫ്റ്റിന് ക്രാഷ് ടെസ്റ്റിൽ ലഭിച്ച മാര്‍ക്കാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം. ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ രണ്ടു സ്റ്റാറാണ് വിപണിയിലെ സൂപ്പര്‍സ്റ്റാറായ സ്വിഫ്റ്റിനു ലഭിച്ചത്.
മാരുതി സുസുക്കിയുടെ ജനപ്രിയ കാറായ പുത്തന്‍ സ്വിഫ്റ്റിന് ക്രാഷ് ടെസ്റ്റിൽ ലഭിച്ച മാര്‍ക്കാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം. ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ രണ്ടു സ്റ്റാറാണ് വിപണിയിലെ സൂപ്പര്‍സ്റ്റാറായ സ്വിഫ്റ്റിനു ലഭിച്ചത്. രണ്ട് എയർബാഗുകൾ ഉള്ള 2018 മോഡൽ സ്വിഫ്റ്റാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. 64 കിലോമീറ്റർ വേഗത്തിൽ നടത്തിയ ക്രാഷ് സീറ്റിലെ മുതിർന്നവർക്കും കുട്ടികൾക്കും 2 സ്റ്റാർ സുരക്ഷ മാരുതി സുസുക്കി നൽകുമെന്നാണ് നിഗമനം.
സെയ്ഫ് കാർസ് ഫോർ ഇന്ത്യ കാംപെയിനിന്റെ ഭാഗമായി ഇന്ത്യയിലെ ജനപ്രിയ കാറുകളുടെയെല്ലാം ക്രാഷ് ടെസ്റ്റ് ഗ്ലോബൽ എൻസിഎപി നടത്തുന്നുണ്ട്. മാരുതിയുടെ ചെറു എസ് യു വി വിറ്റാര ബ്രെസയ്ക്ക് നാല് സ്റ്റാർ ലഭിച്ചിരുന്നു.
കഴിഞ്ഞ ദില്ലി ഓട്ടോഷോയില്‍ മാരുതി അവതരിപ്പിച്ച പുത്തന്‍ സ്വിഫ്റ്റ് വിപണിയിലും കുതിപ്പു തുടരുകയാണ്. സെപ്തംബര്‍ മാസത്തില്‍ മാത്രം 22228 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഓഗസ്റ്റിൽ മൂന്നാം സ്ഥാനത്തായിരുന്നു സ്വിഫ്റ്റ്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് സ്വിഫ്റ്റിന്റെ വിൽപ്പന 68 ശതമാനം വർദ്ധിച്ചു.
മാര്‍ച്ചില്‍ യൂറോപ്യന്‍ എന്‍സിഎപി(ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ മൂന്ന് സ്റ്റാര്‍ സുരക്ഷയാണ് സ്വിഫ്റ്റിന് ലഭിച്ചത്. യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന സ്വിഫ്റ്റാണ് അന്ന് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. ബ്രേക്ക് അസിസ്റ്റ് ഉള്‍പ്പടെയുള്ള സെയ്ഫ്റ്റി പാക്ക് മോഡലിന് നാല് സ്റ്റാറും ലഭിച്ചു. മുന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് 83 ശതമാനം സുരക്ഷയും പിന്നില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയും നല്‍കുന്നു. നാലു സ്റ്റാര്‍ ലഭിച്ച സെയ്ഫ്റ്റി പായ്‌ക്കോടുകൂടിയ സ്വിഫ്റ്റ് മുതിര്‍ന്നവര്‍ക്ക് 88 ശതമാനം കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയുമാണ് നല്‍കുന്നത്.
ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലായിരുന്നു പുത്തന്‍ സ്വിഫ്റ്റിന്‍റെ അവതരണം. ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.
പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്. 40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്.
പെട്രോൾ മോഡല്‍ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.