കിടിലന്‍ ലുക്കില്‍ ഇഗ്നിസ് സ്പോര്‍ട്ടുമായി മാരുതി
- ഇഗ്നിസിന്‍റെ സ്‌പോര്‍ട്ട് മോഡലുമായി മാരുതി
മാരുതി സുസുക്കിയുടെ സ്റ്റൈലിഷ് മോഡലായിരുന്നു റിറ്റ്‌സ്. ഈ റിറ്റ്സിനു പകരകാരനായിട്ടാണ് പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിനെ മാരുതി അവതരിപ്പിച്ചത്. എന്നാല്‍, റിറ്റ്‌സിന് ലഭിച്ച സ്വീകാര്യത ഇഗ്നിസിന് ലഭിച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഈ ആക്ഷേപങ്ങള്‍ക്ക് പരിഹാരവുമായി ഇഗ്നിസിന്‍റെ സ്‌പോര്‍ട്ട് മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് മാരുതി.
ഇൻഡൊനീഷ്യൻ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് ഇഗ്നീസ് സ്‌പോര്‍ട്ട് പ്രദര്‍ശിപ്പിച്ചത്. നിലവിലെ ഇഗ്നീസില്‍ ചില കൂട്ടിച്ചേര്‍ക്കല്‍ നടത്തിയാണ് സ്‌പോര്‍ട്ട് എത്തിയിരിക്കുന്നത്.
വാഹനത്തിന്‍റെ മുന്‍വശത്താണ് പ്രധാനമാറ്റങ്ങള്‍. എന്‍ഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പും ഡിആര്‍എല്ലിനുമൊപ്പം ബമ്പറിന്റെ താഴെ ഭാഗത്തായി ചുവന്ന നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ മുന്‍ഭാഗത്തിന് സ്‌പോര്‍ട്ടി ഭാവം ഉറപ്പുവരുത്തുന്നു.
മള്‍ട്ടികളര്‍ ഗ്രാഫിക്‌സ് ഡിസൈനും ഡോറിന്റെ താഴെ വശത്തായി റെഡ് ഫിനീഷിങ് സ്ട്രിപ്പുമാണ് മറ്റൊരു പ്രധാനമാറ്റം. ഒപ്പം ബ്ലാക്ക് ഫിനീഷിങ് അലോയ് വീലുകളും പിന്നിലെ സ്‌പോര്‍ട്ടി സ്‌പോയിലറും വാഹനത്തെ വേറിട്ടതാക്കുന്നു.
നിലവിലെ ഇഗ്നീസിന് കരുത്ത് നല്‍കുന്ന കെ-സീരീസ് എന്‍ജിനാണ് സ്‌പോര്‍ട്ടിന്‍റെയും ഹൃദയം. ഈ 1197 സിസി 1.2 ലിറ്റര്‍ എന്‍ജിന്‍ 81.8 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.