ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ സ്രാവിന്‍റെ കരുത്തുമായി മഹീന്ദ്രയുടെ മരാസോ എംപിവി
മഹീന്ദ്രയുടെ മരാസോ എംപിവി ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാനായി എത്തി. സ്രാവില്‍ നിന്ന് പ്രചോദമുള്‍കൊണ്ടാണ് മഹീന്ദ്ര മരാസോ എംപിവി പുറത്തിറക്കിയിരിക്കുന്നത്. 9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപവരെയാണ് വാഹനത്തിന്‍റെ വില. നാല് മോഡലില്‍ വാഹനം ലഭിക്കും.
മഹീന്ദ്രയുടെ മരാസോ എംപിവി ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാനായി എത്തി. സ്രാവില്‍ നിന്ന് പ്രചോദമുള്‍കൊണ്ടാണ് മഹീന്ദ്ര മരാസോ എംപിവി പുറത്തിറക്കിയിരിക്കുന്നത്. 9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപവരെയാണ് വാഹനത്തിന്‍റെ വില. നാല് മോഡലില്‍ വാഹനം ലഭിക്കും.
എം 2, എം 4, എം 6, എം 8 എന്നീ മോഡലുകളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയത്. എം 2 ന് 9.99 ലക്ഷം രൂപയും എം 4 ന് 10.95 ലക്ഷം രൂപയും എം 6 ന് 12.40 ലക്ഷം രൂപയും എം 8 ന് 13.90 ലക്ഷം രൂപയുമാണ് വില. 17.6 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന മൈലേജ്. മഹീന്ദ്ര മരാസോ എംപിവിയുടെ രൂപകല്‍പ്പനയ്ക്കും നിർമ്മാണത്തിനുമായി 200 മില്ല്യണ്‍ ഡോളറാണ് മഹീന്ദ്രയ്ക്ക് ഇതുവരെയുണ്ടായ ചിലവ്. പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്.
പ്രീമിയം ഫീച്ചറുമായി എത്തുന്ന മരാസോ, ടൊയാട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ് എന്നീ വാഹനങ്ങളോടാണ് നിരത്തില്‍ ഏറ്റുമുട്ടേണ്ടത്. ഇതില്‍ ടൊയാട്ടാ ഇന്ത്യന്‍ നിരത്തുകളിലെ പ്രിയപ്പെട്ട വാഹനമാണെന്നത് മത്സരം കടുപ്പിക്കും. എന്നാല്‍ മരാസോയുടെ പുതിയ പ്രത്യേകതകള്‍ നിരത്തുകളില്‍ ചലനമുണ്ടാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
എം 2 മോഡലില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെർട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്‍റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എൻജിന്‍ ഇമൊബിലൈസര്‍ എന്നീ പ്രത്യേകതകളുമുണ്ടാകും. എം 4 മോഡലില്‍ എം 2 ലെ ഫീച്ചറുകൾ കൂടാതെ ഷാര്‍ക്ക് ഫിന്‍ ആന്‍റിന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പർ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മിററുകൾ, വോയിസ് മെസേജിങ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്കു വേണ്ടിയുള്ള യുഎസ്ബി, AUX കണക്ടിവിറ്റി എന്നീ ഓപ്ഷനുകളുണ്ട്.
ആദ്യ രണ്ട് മോഡലുകലെ പ്രത്യേകതകളെ കൂടാതെ എം 6 മോഡലില്‍ മുന്‍ പിന്‍ ഫോഗ്‌ലാംപുകള്‍, ഫോളോ മീ ഹോം പ്രോജക്ടര്‍ ഹെഡ്‌ലാംപുകള്‍ പ്രീമിയം ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിലുള്ള ഓഡിയോ കണ്‍ട്രോളുകൾ, പാർക്കിങ് സെന്‍സറുകള്‍, കോര്‍ണറിങ് ലാംപുകള്‍, നാവിഗേഷന്‍, കീലെസ് എന്‍ട്രി എന്നിവയുണ്ട്.
എം 8 മോഡിലില്‍ മറ്റ് മോഡലുകൾക്കുള്ള ഫീച്ചറുകൾ കൂടാതെ. 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകൾ, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ എന്നിവയുള്ള ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ഫോൾഡബിള്‍ മിറർ എന്നിവയുണ്ട്.
ചീറ്റപ്പുലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മഹീന്ദ്രയുടെ ആദ്യ ഗ്ലോബൽ എസ്‌യുവിയായ എക്സ്‌യുവി 500 നിർമിച്ചതെങ്കിൽ, മരാസോയുടെ പ്രചോദനം സ്രാവാണ്. ഷാർക്ക് എന്ന അർഥം വരുന്ന സ്പാനിഷ് പേരാണ് നൽകിയിട്ടുള്ളത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യവാഹനമാണ് മരാസോ. സ്രാവിന്റെ പല്ലുകളിൽനിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഗ്രില്ലാണ് മുന്നിൽ.
മഹീന്ദ്രയും പെനിൻഫെരിയയും സംയുക്തമായി വികസിപ്പിച്ച വാഹനം കമ്പനിയുടെ പുതിയ ഡിസൈൻ ഫിലോസഫിയുടെ തുടക്കമായിരിക്കും. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വലിയ വാഹനമാണ് മരാസോ. എക്‌സ്‌യുവി 500, കെയുവി100 എന്നിവയാണ് മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മുമ്പ് ഇറക്കിയ മോഡലുകള്‍.