എതിരാളികള്‍ വിറയ്ക്കും; മോഹവിലയില്‍ എക്സ് യു വി 300മായി മഹീന്ദ്ര

യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്രയുടെ പുത്തന്‍ വാഹനം എക്സ് യു വി 300 അടുത്ത ഫെബ്രുവരിയില്‍ നിരത്തിലെത്തിയേക്കും. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന  വാഹനത്തിന് അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
 
Mahindra XUV300 To Be Launched In India In February 2019

എസ്201 എന്ന കോഡ് നാമത്തിലാണ് വാഹനം ഇത്രനാളും അറിയപ്പെട്ടിരുന്നത്. ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്‌യുവി 300നുണ്ടാകും.  പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. 

Mahindra XUV300 To Be Launched In India In February 2019

ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്‌യുവി 300നുണ്ടാകും. സെഗ്‌മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനമായിരിക്കുംഇത്. കൂടാതെ വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ തുടങ്ങി സെഗ്‍മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതുമുണ്ടാകും.

Mahindra XUV300 To Be Launched In India In February 2019

എക്സ്‌യുവി 500 ന് സമാനമായ ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ടായും. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാവും വാഹനത്തിന്‍റെ ഹൃദയം. 123 ബിഎച്ച്പി കരുത്തും 300 എൻ‌എം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 2016 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്.

Mahindra XUV300 To Be Launched In India In February 2019

നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസയ്ക്കൊപ്പം ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവയുമായി മത്സരിക്കുമ്പോൾ നാലു മീറ്ററിൽ മുകളിൽ നീളമുള്ള ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി എതിരിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്‌യുവി 300 ന്റെ വില.  

Mahindra XUV300 To Be Launched In India In February 2019
 
Latest Videos
Follow Us:
Download App:
  • android
  • ios