മഹീന്ദ്രയുടെ ആ കിടിലന്‍ വാഹനം അടുത്തവര്‍ഷം

എസ് 201 എന്ന കോഡ് നാമത്തില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന കോംപാക്ട് എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലെത്തും. എക്‌സ്‌യുവി 300 ആയിരിക്കും ഈ വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Mahindra S 201 Follow Up

എസ്201 എന്ന കോഡ് നാമത്തില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന കോംപാക്ട് എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലെത്തും. എക്‌സ്‌യുവി 300 ആയിരിക്കും ഈ വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍.  നാല് ഡിസ്‌ക് ബ്രേക്ക്, പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് അലോയി വീലുകള്‍, ഏഴ് എയര്‍ബാഗ് തുടങ്ങിയ ശ്രദ്ധേയമായ ഫീച്ചറുകളോടെയാണ് വാഹനം എത്തുക.

ടച്ച് സ്ട്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയും വാഹനത്തിലുണ്ടാകും.  1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാവും വാഹനത്തിന്‍റെ ഹൃദയം. ഡിസല്‍ എന്‍ജിന്‍ 120 ബിഎച്ച്പി പവറും 240 എന്‍എം ടോര്‍ക്കും, പെട്രോള്‍ എന്‍ജിന്‍ 140 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മരാസോയ‍്ക്കും ഇതേ എഞ്ചിനാണ് കരുത്തുപകരുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios