മാറ്റങ്ങളുമായി പുതിയ ബൊലേറോ വരുന്നു

മുഖം മിനുക്കി പുതിയ ബൊലേറോയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.  രൂപത്തില്‍ മാറ്റംവരുത്താതെയുള്ള മിനുക്കുപണികളാണ് പുതിയ ബൊലേറൊയില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

Mahindra Presents New gen Mahindra Bolero Launch In 2020

സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് പതിമൂന്ന് വര്‍ഷം മുമ്പ് കമ്പനി ബൊലേറോയ്ക്ക് രൂപം കൊടുക്കുന്നത്.

ഇപ്പോഴിതാ മുഖം മിനുക്കി പുതിയ ബൊലേറോയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.  രൂപത്തില്‍ മാറ്റംവരുത്താതെയുള്ള മിനുക്കുപണികളാണ് പുതിയ ബൊലേറൊയില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവ വരാനിരിക്കുന്ന ബൊലേറൊയിലെ പുതുമകളാണ്. 

മഹീന്ദ്രയുടെ ജെന്‍3 പ്ലാറ്റ്‌ഫോമിലാണ് ബൊലേറൊ നിര്‍മിക്കുന്നത്.  കൂടുതല്‍ പ്രീമിയം ഇന്റീരിയറിലായിരിക്കും ബൊലേറൊ എത്തുന്നത്. സോഫ്റ്റ്ടച്ച് ഡാഷ്‌ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സീറ്റുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പുതിയ എയര്‍കണ്ടീഷന്‍ യൂണിറ്റ് എന്നിവയാണ് ഇന്റീരിയറിനെ മനോഹരമാക്കുന്നത്.

ശക്തമായ സുരക്ഷാ സംവിധാനങ്ങളും പുതിയ ബൊലേറൊയില്‍  ഒരുങ്ങും. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് റിമൈന്‍ഡര്‍ എന്നിവ അടിസ്ഥാന മോഡലില്‍ മുതല്‍ നല്‍കും.

ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനായിരിക്കും വാഹനത്തിന്‍റെ ഹൃദയം. 180 ബിഎച്ച്പി കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബിഎസ്-6 എന്‍ജിനായിരിക്കും ഇത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലെത്തുന്ന ഈ വാഹനത്ത് 17 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 

എട്ട് ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷമായിരിക്കും പുതുതലമുറ ബൊലേറൊ നിരത്തുകളിലെത്തുക.

Latest Videos
Follow Us:
Download App:
  • android
  • ios