മഹീന്ദ്രയുടെ ഈ വാഹനങ്ങളും നിരത്തൊഴിയുന്നു!

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹന നിരയിലെ രണ്ട് വാഹനങ്ങള്‍ നിരത്തൊഴിയാനൊരുങ്ങുന്നതായി സൂചന. മിനി എസ്‌യുവിയായ നുവോ സ്‌പോര്‍ട്ട്, സെഡാന്‍ മോഡല്‍ വെറിറ്റോ വൈബ് തുടങ്ങിയ വാഹനങ്ങളാണ് ഉല്‍പ്പാദനം നിര്‍ത്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Mahindra Nuvosport And Verito Vibe Will Discontinue

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹന നിരയിലെ രണ്ട് വാഹനങ്ങള്‍ നിരത്തൊഴിയാനൊരുങ്ങുന്നതായി സൂചന. മിനി എസ്‌യുവിയായ നുവോ സ്‌പോര്‍ട്ട്, സെഡാന്‍ മോഡല്‍ വെറിറ്റോ വൈബ് തുടങ്ങിയ വാഹനങ്ങളാണ് ഉല്‍പ്പാദനം നിര്‍ത്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ഓടെ ഇവ വിപണി വിട്ടേക്കും. 

2019 മുതല്‍ വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 എന്‍ജിനും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് നടപടി.  2019 ഒക്ടോബര്‍ ഒന്ന് മുതല്‍ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനായി കോടതി ഉത്തരവനുസരിച്ച് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-6 എന്‍ജിനുകളിലുള്ള വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ.

നുവോ സ്‌പോര്‍ട്ട്, വെറിറ്റോ വൈബ് തുടങ്ങിയ മോഡലുകള്‍ മഹീന്ദ്രയുടെ ഏറ്റവും വില്‍പ്പന കുറഞ്ഞവയാണ്. അതുകൊണ്ട് തന്നെ ഇവയില്‍ സുരക്ഷ സംവിധാനങ്ങളായ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതുപോലെ വാഹനങ്ങളില്‍ ബിഎസ്-6 എന്‍ജിനുകള്‍ നല്‍കുന്ന ചിലവേറുമെന്നതിനാല്‍ വില്‍പ്പനയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന വാഹനങ്ങള്‍ പിന്‍വലിക്കുന്നതാണ് ഉചിതമെന്നുമാണ് കമ്പനിയുടെ വിലയിരുത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതി സുസുക്കിയുടെ ഓംനി, ജിപ്സി, അള്‍ട്ടോ 800 തുടങ്ങിയ മോഡലുകളും സമാനമായ കാരണങ്ങലാല്‍ നിരത്തൊഴിയുന്നതിനു പിന്നാലെയാണ് മഹീന്ദ്രയുടെ നീക്കങ്ങളും. 

Latest Videos
Follow Us:
Download App:
  • android
  • ios