എതിരാളികളെ വിഴുങ്ങി മഹീന്ദ്രയുടെ 'സ്രാവ്' കുതിക്കുന്നു!
എംപിവി വാഹന ശ്രേണിയില്‍ മഹീന്ദ്ര ആന്‍ഡ് പുറത്തിറക്കിയ മരാസോയുടെ ബുക്കിങ് 10,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി വ്യക്തമാക്കി. വിപണിയിലെത്തി വെറും ഒരു മാസം പിന്നിടുമ്പോഴാണ് മരാസോയുടെ ഈ നേട്ടം. 2018 സെപ്തംബര്‍ 3നാണ് വാഹനം വിപണിയിലെത്തുന്നത്.
എംപിവി വാഹന ശ്രേണിയില്‍ മഹീന്ദ്ര ആന്‍ഡ് പുറത്തിറക്കിയ മരാസോയുടെ ബുക്കിങ് 10,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി വ്യക്തമാക്കി. വിപണിയിലെത്തി വെറും ഒരു മാസം പിന്നിടുമ്പോഴാണ് മരാസോയുടെ ഈ നേട്ടം. 2018 സെപ്തംബര്‍ 3നാണ് വാഹനം വിപണിയിലെത്തുന്നത്.
സ്രാവ് എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും. 9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപവരെയാണ് വാഹനത്തിന്‍റെ വില. നാല് മോഡലില്‍ വാഹനം ലഭിക്കും.
എം 2, എം 4, എം 6, എം 8 എന്നീ മോഡലുകളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയത്. എം 2 ന് 9.99 ലക്ഷം രൂപയും എം 4 ന് 10.95 ലക്ഷം രൂപയും എം 6 ന് 12.40 ലക്ഷം രൂപയും എം 8 ന് 13.90 ലക്ഷം രൂപയുമാണ് വില. 17.6 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന മൈലേജ്.
മഹീന്ദ്ര മരാസോ എംപിവിയുടെ രൂപകല്‍പ്പനയ്ക്കും നിർമ്മാണത്തിനുമായി 200 മില്ല്യണ്‍ ഡോളറാണ് മഹീന്ദ്രയ്ക്ക് ഇതുവരെയുണ്ടായ ചിലവ്. പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്. 2020-ഓടെ പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എംപിവി സെഗ്‌മെന്റില്‍ ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ എന്നിവയ്ക്ക് ഇടയിലാണ് മരാസോയുടെ സ്ഥാനം. താരതമ്യേന കുറഞ്ഞ വിലയും വേറിട്ട ഡിസൈനുമാണ് വിപണിയിലെ ഈ കുതിപ്പിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
വാഹനത്തിന്‍റെ എം 2 മോഡലില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെർട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്‍റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എൻജിന്‍ ഇമൊബിലൈസര്‍ എന്നീ പ്രത്യേകതകളുമുണ്ടാകും. എം 4 മോഡലില്‍ എം 2 ലെ ഫീച്ചറുകൾ കൂടാതെ ഷാര്‍ക്ക് ഫിന്‍ ആന്‍റിന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പർ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മിററുകൾ, വോയിസ് മെസേജിങ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്കു വേണ്ടിയുള്ള യുഎസ്ബി, AUX കണക്ടിവിറ്റി എന്നീ ഓപ്ഷനുകളുണ്ട്.
ആദ്യ രണ്ട് മോഡലുകലെ പ്രത്യേകതകളെ കൂടാതെ എം 6 മോഡലില്‍ മുന്‍ പിന്‍ ഫോഗ്‌ലാംപുകള്‍, ഫോളോ മീ ഹോം പ്രോജക്ടര്‍ ഹെഡ്‌ലാംപുകള്‍ പ്രീമിയം ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിലുള്ള ഓഡിയോ കണ്‍ട്രോളുകൾ, പാർക്കിങ് സെന്‍സറുകള്‍, കോര്‍ണറിങ് ലാംപുകള്‍, നാവിഗേഷന്‍, കീലെസ് എന്‍ട്രി എന്നിവയുണ്ട്.