മഹീന്ദ്ര KUV100 NXT എഎംടിയുടെ ചിത്രങ്ങള്‍ പുറത്ത്
മൈക്രോ എസ്‌യുവിയെന്ന വിശേഷണത്തോടെ മഹീന്ദ്ര അവതരിപ്പിക്കുന്ന KUV100 NXT എഎംടിയുടെ ചിത്രങ്ങള്‍ പുറത്ത്. അവസാനവട്ട പരീക്ഷണയോട്ടം നടക്കുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ ബംഗളൂരുവില്‍ നിന്നാണ് ക്യാമറ പകര്‍ത്തിയത്. എഎംടി ബാഡ്ജ് മൂടിവെച്ചാണ് KUV100 -യെ കമ്പനി നിരത്തിലിറക്കിയിരിക്കുന്നത്.

നിലവില്‍ 4.68 ലക്ഷം മുതല്‍ 7.76 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര KUV100 NXT യ്ക്ക് വിപണിയില്‍ വില. എഎംടി ഗിയര്‍ബോക്‌സിന്റെ ഭാഗമായുള്ള പുതിയ ഗിയര്‍ നോബായിരിക്കും ഉള്ളിലെ മുഖ്യാകര്‍ഷണം.
മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും മോഡലില്‍ ഇടംപിടിക്കുന്നുണ്ടെന്നു പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തം. KUV100 യുടെ പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ എഎംടി ഗിയര്‍ബോക്‌സ് മഹീന്ദ്ര ഘടിപ്പിക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.
അതേസമയം എഞ്ചിന്‍ പതിപ്പുകളില്‍ മാറ്റങ്ങളുണ്ടാകില്ല. 82 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിനാണ് മഹീന്ദ്ര KUV100 NXT പെട്രോളില്‍. ഡീസല്‍ മോഡലില്‍ 77 bhp കരുത്തും 190 Nm torque മുള്ള 1.2 ലിറ്റര്‍ എഞ്ചിനാണ് തുടിക്കുന്നത്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ വകഭേദങ്ങള്‍ മോഡലിലുണ്ട്.