ഫോര്‍ഡും മഹീന്ദ്രയും വീണ്ടും ഒന്നിക്കുന്നു

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്രയും കൈകോര്‍ക്കുന്നു. ഫോര്‍ഡിന്റെ വാഹനങ്ങളിലേക്കുള്ള ഭാരത് സ്‌റ്റേജ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ മഹീന്ദ്ര നിര്‍മിച്ച് നല്‍കും. ഇത് സംബന്ധിച്ച നിര്‍ണായക കരാറുകളില്‍ ഇരു കമ്പനികളും ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. 

Mahindra and Ford ink deal to share powertrains

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്രയും കൈകോര്‍ക്കുന്നു. ഫോര്‍ഡിന്റെ വാഹനങ്ങളിലേക്കുള്ള ഭാരത് സ്‌റ്റേജ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ മഹീന്ദ്ര നിര്‍മിച്ച് നല്‍കും. ഇത് സംബന്ധിച്ച നിര്‍ണായക കരാറുകളില്‍ ഇരു കമ്പനികളും ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. 

ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ചെറിയ ഇലക്ട്രിക് കാറുകളുടെയും രണ്ട് എസ്‌യുവികളുടെയും നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മഹീന്ദ്രയും ഫോര്‍ഡൂം കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ജിന്‍ നിര്‍മാണത്തിലും ഒന്നിക്കുന്നത്.

കരാറിന്‍റെ അടിസ്ഥാനത്തില്‍ കുറഞ്ഞ ശേഷിയിലുള്ള പെട്രോള്‍ എന്‍ജിനുകളാണ് ഫോര്‍ഡിനായി മഹീന്ദ്ര നിര്‍മിക്കുക. ഇതേതുടര്‍ന്ന്, 2020- മുതല്‍ നിരത്തിലെത്തുന്ന ഫോര്‍ഡിന്റെ വാഹനങ്ങള്‍ക്ക് മഹീന്ദ്രയുടെ ബിഎസ്-6 എന്‍ജിനായിരിക്കും കരുത്ത് പകരുക.

ഒപ്പം വാഹനങ്ങളിലെ സാങ്കേതികവിദ്യ കൈമാറുന്നതുമായി ബന്ധപ്പെട്ടും ഇരുകമ്പനികളും ധാരണയായിട്ടുണ്ട്. പ്രധാനമായും കണക്ടറ്റഡ് കാര്‍ സൊലൂഷന്‍ സാങ്കേതികവിദ്യയായിരിക്കും മഹീന്ദ്രയും ഫോര്‍ഡും പങ്കിടുക. വരും വര്‍ഷങ്ങളില്‍ മഹീന്ദ്രയുടെയും ഫോര്‍ഡിന്റെയും കാറുകളില്‍ ഇരുകമ്പനികളുടെയും സംയുക്താഭിമുഖ്യത്തില്‍ വികസിപ്പിക്കുന്ന കണക്ടറ്റഡ് കാര്‍ സൊലൂഷന്‍സ് സംവിധാനം ഒരുക്കും. ടെലിമാറ്റിക്‌സ് കണ്‍ട്രോള്‍ യൂണിറ്റിന്റെ വികസനവും ഇരു കമ്പനികളുടെയും അജണ്ടയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios