'ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു';കുട്ടി ഡ്രൈവിംഗിനെതിരെ പൊലീസിന്‍റെ കിടിലന്‍ ട്രോള്‍
ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ വാഹനമോടിക്കുമെന്നത് വലിയ നേട്ടമായി കാണുന്നവരാണ് പല രക്ഷിതാക്കളും. ഇത്തരം പ്രവണതകള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി എത്തിരിക്കുകയാണ് കേരളാ പോലീസ്.
ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ വാഹനമോടിക്കുമെന്നത് വലിയ നേട്ടമായി കാണുന്നവരാണ് പല രക്ഷിതാക്കളും. ഇത്തരം ചില കുട്ടി ഡ്രൈവിംഗുകളുടെ വീഡിയോ ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരം സാഹസങ്ങളുടെ അപകടം പലരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഇത്തരം പ്രവണതകള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി എത്തിരിക്കുകയാണ് കേരളാ പോലീസ്.
ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള പ്രായമാകും മുമ്പ് കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കേരളാ പോലീസിന്റെ കീഴിലുള്ള കേരളാ ട്രാഫിക് പോലീസ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് കിടിലന്‍ ട്രോളിന്റെ അകമ്പടിയോടെയുള്ള പൊലീസിന്‍റെ മുന്നറിയിപ്പ്. മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഡയലോഗാണ് ട്രോളിലെ പ്രധാന വാചകം.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ഡ്രൈവിംഗ് ലൈസെൻസ് നേടുന്നതിനുള്ള പ്രായം ആകും മുമ്പ് കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നതും കുട്ടികളെക്കൊണ്ട് വാഹനമോടിക്കുന്നതും ഏറെ അഭിമാനമായി കരുതുന്ന രക്ഷകർത്താക്കൾ നമുക്കിടയിലുണ്ട്. ഇത്തരം പ്രവണതകൾ ഒരിക്കലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല. കുട്ടികൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹന ഉടമകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.