"ഫൈന്‍ ഒഴിവാക്കാനുള്ളതല്ല ഹെല്‍മറ്റ്": ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

ഇരുചക്രവാഹന യാത്ര സുരക്ഷിതമാക്കാന്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവത്കരണ സന്ദേശവുമായി എത്തിരിക്കുകയാണ് കേരള ട്രാഫിക് പോലീസ്. ഹെല്‍മറ്റ് ഉപയോഗം ട്രാഫിക് പിഴ ഒഴിവാക്കാനുള്ളതല്ല എന്ന തലക്കെട്ടോടെ അടുത്തകാലത്ത് സോഷ്യല്‍മീഡിയയില്‍ തരംഗമായ ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസിന്റെ സന്ദേശം.

Kerala Police new face book post for helmet

ഇരുചക്ര വാഹനാപകടങ്ങളിൽ തലയ്ക്ക് പരിക്കേൽക്കുന്നത് മൂലമാണ് കൂടുതൽ പേരും മരണമടയുന്നത്, ഇതിന് ഒരു പരിധി വരെ തടയിടാൻ ഹെൽമെറ്റിന് കഴിയും. എന്നാല്‍  പൊലീസിനെ ഭയന്നും പിഴയടയ്ക്കുന്നത് ഒഴിവാക്കാനുമാണ് പലരും ഹെല്‍മറ്റ് ധരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുചക്രവാഹന യാത്ര സുരക്ഷിതമാക്കാന്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവത്കരണ സന്ദേശവുമായി എത്തിരിക്കുകയാണ് കേരള ട്രാഫിക് പോലീസ്. ഹെല്‍മറ്റ് ഉപയോഗം ട്രാഫിക് പിഴ ഒഴിവാക്കാനുള്ളതല്ല എന്ന തലക്കെട്ടോടെ അടുത്തകാലത്ത് സോഷ്യല്‍മീഡിയയില്‍ തരംഗമായ ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസിന്റെ സന്ദേശം.

കേരള ട്രാഫിക് പോലീസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ഹെല്‍മറ്റ്', ഫൈന്‍ ഒഴിവാക്കാനുള്ളതല്ല.

ഇരുചക്ര വാഹനാപകടങ്ങളില്‍ തലയ്ക്ക് പരിക്കേല്‍ക്കുന്നത് മൂലമാണ് കൂടുതല്‍ പേരും മരണമടയുന്നത്, ഇതിന് ഒരു പരിധി വരെ തടയിടാന്‍ ഹെല്‍മെറ്റിന് കഴിയും.

'ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം' എന്ന നിയമം കൂടുതല്‍ കര്‍ശനമാക്കി നടപ്പാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചവരാണ് കൂടുതല്‍ പേരും. ഇപ്പോഴും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയല്ല പലരും ഹെല്‍മറ്റ് ധരിക്കുന്നത്, പകരം പിഴ അടയ്ക്കേണ്ടി വരുമെന്ന് ഭയന്നാണ്.

കുറഞ്ഞദൂരമായാല്‍ പോലും ഇരുചക്ര വാഹനയാത്രകള്‍ നടത്തുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കുക. വിലപ്പെട്ട ജീവനുകള്‍ നിരത്തുകളില്‍ പൊലിയാതിരിക്കട്ടെ...

ഹെല്‍മറ്റിന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം ഉണ്ടാവാതെ പോകുകയും ചെയ്‌തേക്കാം അതിനാല്‍ ചിന്‍ സ്ട്രാപ്പ് ഉപയോഗിച്ച് ഹെല്‍മറ്റ് ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios