ആ കിടിലന്‍ കോംപസിന്‍റെ ബുക്കിംഗ് തുടങ്ങി

ഒക്ടോബര്‍ 20-ന്  ഔദ്യോഗികമായി പുറത്തിറങ്ങുന്ന വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു എന്നതാണ് പുതിയ വാര്‍ത്ത. ഒരുലക്ഷം രൂപയാണ് ബുക്കിംഗ് തുക.

Jeep Compass Limited Plus bookings open

ഇന്ത്യന്‍ നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് ജീപ്പ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു കോംപസ് കൂടി നിരത്തിലേക്കെത്തുന്നു.  വരാനിരിക്കുന്ന ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ടാണ് കോംപസിന്റെ പുതിയ വകഭേദം കോംപസ് ലിമിറ്റഡ് പ്ലസിനെ ജീപ്പ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 20-ന്  ഔദ്യോഗികമായി പുറത്തിറങ്ങുന്ന വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു എന്നതാണ് പുതിയ വാര്‍ത്ത. ഒരുലക്ഷം രൂപയാണ് ബുക്കിംഗ് തുക.

കോംപസ് ടോപ് സ്‌പെക്കിന്റെ അടിസ്ഥാനമാക്കി പുതിയ ഫീച്ചേഴ്‌സ് ഉള്‍ക്കൊള്ളിച്ചാണ് ലിമിറ്റഡ് പ്ലസ് എത്തുന്നത്. പനോരമിക് സണ്‍റൂഫ്, 18 ഇഞ്ച് അലോയി വീല്‍, 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റ് എന്നിവയാണ് ലിമിറ്റഡ് പ്ലസിന്റെ പ്രധാന സവിശേഷതകള്‍. റെയിന്‍ സെന്‍സിങ് വൈപ്പറിനൊപ്പം ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടണ്‍ എയര്‍ബാഗ് സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തും. 

എന്‍ജിനില്‍ മാറ്റമൊന്നും ഉണ്ടാകില്ല. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 173 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കും സൃഷ്‍‍ടിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 163 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 21.94 ലക്ഷം രൂപ വിലയുള്ള (ഡല്‍ഹി എക്‌സ്‌ഷോറൂം) കോംപസ് ടോപ് സ്‌പെക്കിനെക്കാള്‍ ഒന്നര ലക്ഷം രൂപയോളം പുതിയ ലിമിറ്റഡ് പ്ലസിന് കൂടാനാണ് സാധ്യത. 

2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു. 2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം. ബ്രസീലിലാണ് ആദ്യമായി വിപണിയിലെത്തിയത്. ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിലും കോംപസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.

രാജ്യത്തെ വിവിധ ഓട്ടോമൊബൈൽ മാസികകളും സൈറ്റുകളും നല്‍കിയ നിരവധി പുരസ്കാരങ്ങളും ഇതുവരെ കോംപസിനെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച വാഹനം എന്ന പുരസ്കാരം ഏഴ് എണ്ണം ലഭിച്ചപ്പോൾ ഏറ്റവും മികച്ച എസ് യു വി എന്ന പുരസ്കാരം 19 എണ്ണമാണ് ലഭിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios