ജടായു പാറ ടൂറിസം സഞ്ചാരികള്‍ക്കായി തുറന്നു

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്‍ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്

jatayu earth centre tourism

ജടായു എർത്ത്‌ സ്‌ സെന്ററിലേക്ക്‌ ഇന്ന് മുതൽ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്‍ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക്‌ 400 രൂപയാണ് ടിക്കറ്റ്‌ ചാർജ്ജ്‌.  ഓണ്‍ലൈന്‍ ബുക്കിംഗിന് നല്ല പ്രതികരണം ലഭിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. 

ഈ മാസം 17 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പവും, സ്വിസ്‌ നിർമ്മിത കേബിൾ കാർ സംവിധാനവുമാണ് ഉദ്‌ഘാടനം കൂടാതെ ജനങ്ങൾക്ക് ഉത്രാട ദിനത്തിൽ സമർപ്പിക്കുന്നത്‌. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചത്. സിനിമാ സംവിധായകൻ രാജീവ്‌ അഞ്ചൽ പത്ത് വർഷത്തെ പരിശ്രമം കൊണ്ടാണ് ജടായു എർത്ത്സ് സെൻറർ യാഥാർത്ഥ്യമാക്കിയത്. 

ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഈ വെബ്സൈറ്റ് വഴി - www.jatayuearthscenter.com 

Latest Videos
Follow Us:
Download App:
  • android
  • ios