കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ പോരാടാന്‍ ഇസുസുവും

കോംപാക്ട് എസ്‌യുവികള്‍ക്ക് മികച്ച വില്‍പ്പനയാണ് ഇന്ത്യന്‍ വാഹനവിപണിയില്‍. ഈ സാഹചര്യം കണക്കിലെടുത്ത് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവും കോംപാക്ട് എസ്‌യുവിയുടെ നിര്‍മാണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യേഗിക സ്ഥിരീകരണം ഇതുവരെ ആയിട്ടില്ല.
 
Isuzu Considering A Compact SUV

കോംപാക്ട് എസ്‌യുവികള്‍ക്ക് മികച്ച വില്‍പ്പനയാണ് ഇന്ത്യന്‍ വാഹനവിപണിയില്‍. ഈ സാഹചര്യം കണക്കിലെടുത്ത് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവും കോംപാക്ട് എസ്‌യുവിയുടെ നിര്‍മാണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യേഗിക സ്ഥിരീകരണം ഇതുവരെ ആയിട്ടില്ല.

ഇസുസു ഇന്ത്യയില്‍ വാഹനം എത്തിച്ച് തുടങ്ങിയിട്ട് അധികം വര്‍ഷമായിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇന്ത്യയില്‍ ഡീലര്‍ഷിപ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍മാണ സാമഗ്രികള്‍ പ്രദേശികമായി വികസിപ്പിക്കുന്നതിമുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്. 

നിലവില്‍ ഇസുസുവിന്റെ എസ്‌യുവി മോഡലായ എംയു-എക്‌സ്, ഡി-മാക്‌സ് പിക്കപ്പ് എന്നീ വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തിലുള്ളത്. വരും വര്‍ഷങ്ങളില്‍ ഇസുസുവിന്റെ കൂടുതല്‍ വാഹനങ്ങൾ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു. 

ഇസുസുവിന്റെ എസ്‌യുവി മോഡലായ എംയു-എക്‌സിന്റെ രണ്ടാം തലമുറ വാഹനം കഴിഞ്ഞ ദിവസം നിരത്തിലെത്തിയിരുന്നു. ഡി-മാക്‌സ് പിക്ക് അപ്പുകളും ഇന്ത്യന്‍ നിരത്തുകളിലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് തുടങ്ങിയവരാണ് നിലവില്‍ ഇന്ത്യന്‍ കോംപാക്ട് എസ്‌യുവി വിപണിയിലെ വമ്പന്മാര്‍.
 
Latest Videos
Follow Us:
Download App:
  • android
  • ios