ടിക്കറ്റില്ലാ യാത്ര; ഒരു മാസം റെയില്‍വേയ്ക്ക് പിഴയിനത്തില്‍ ലഭിച്ചത് 89 ലക്ഷം!
ഇന്ത്യന്‍ റെയില്‍വേയ്ക്ക് കേരളത്തില്‍ നിന്നു മാത്രം ടിക്കറ്റെടുക്കാതെ യാത്ര ചെയ്‍ത ഇനത്തില്‍ പിഴയായി ലഭിച്ചത് 89 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തിലെ മാത്രം കണക്കാണിത്.
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയ്ക്ക് കേരളത്തില്‍ നിന്നു മാത്രം ടിക്കറ്റെടുക്കാതെ യാത്ര ചെയ്‍ത ഇനത്തില്‍ പിഴയായി ലഭിച്ചത് 89 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തിലെ മാത്രം കണക്കാണിത്.
പല മാസങ്ങലിലും ടിക്കറ്റ് കൗണ്ടർ വരുമാനത്തെക്കാൾ തുക ടിക്കറ്റില്ലാ യാത്രക്കാരിൽനിന്ന് പിഴയിനത്തിൽ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ മാത്രം അനധികൃത യാത്രികരുടെതായി 19,220 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒക്ടോബറിൽ ലഭിച്ച 89 ലക്ഷം പിഴ വരുമാനത്തിൽ നാലുലക്ഷം രൂപയും കൈമാറിയ ടിക്കറ്റുമായി യാത്രചെയ്ത് പിടിക്കപ്പെട്ടവരിൽ നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അനധികൃത യാത്രികരെ പിടികൂടാനുള്ള നടപടികല്‍ റെയില്‍വേ ഇനിമുതല്‍ കൂടുതല്‍ കര്‍ശനാമാക്കാനൊരുങ്ങുന്നതായും സൂചനകളുണ്ട്. അബദ്ധത്തില്‍ ടിക്കറ്റില്ലാതെ വണ്ടിയിൽ കയറിപ്പോയവർക്ക് ടിക്കറ്റ് എടുക്കാൻ അവസരം നൽകും. കഴിയില്ലെങ്കിൽ മാറിക്കയറാൻ നിർദേശിക്കും. ഒടുവില്‍ മാത്രമേ പിഴ ഈടാക്കൂ.
ടിക്കറ്റില്ലാതെ കയറി മറ്റു യാത്രക്കാർക്ക് ശല്യമാകുന്നത് ഒഴിവാക്കാനും സുരക്ഷിത യാത്രയുമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.