വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങളുമായി ഹ്യൂണ്ടായി

വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങളുമായി ഹ്യുണ്ടായി. പെട്രോള്‍, ഡീസല്‍ പതിപ്പുകളുള്ള വേര്‍ണ ഓട്ടോമാറ്റിക്കില്‍ പുതിയ SX പ്ലസ്, SX(O) വകഭേദങ്ങള്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Hyundai Verna Automatic To Get New Variants

വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങളുമായി ഹ്യുണ്ടായി. പെട്രോള്‍, ഡീസല്‍ പതിപ്പുകളുള്ള വേര്‍ണ ഓട്ടോമാറ്റിക്കില്‍ പുതിയ SX പ്ലസ്, SX(O) വകഭേദങ്ങള്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമാകും SX പ്ലസ് പെട്രോള്‍ ഓട്ടോമാറ്റിക്കിന്റെ സവിശേഷത. EX, SX പ്ലസ് വകഭേദങ്ങളിലാവും ഡീസല്‍ ഓട്ടോമാറ്റിക് മോഡല്‍ വരുന്നത്.

1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് പുതിയ വേര്‍ണയുടെ പുതിയ SX പ്ലസ് ഓട്ടോമാറ്റിക് വകഭേദത്തിലും. എഞ്ചിന് 121 bhp കരുത്തും 151 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഡീസല്‍ SX(O) ഓട്ടോമാറ്റിക്കില്‍ 126 bhp കരുത്തും 260 Nm torque ഉം നല്‍കാന്‍ ശേഷിയുള്ള 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ തുടരും.

എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്‌റ്റോപ് ബട്ടണുള്ള സ്മാര്‍ട്ട് കീയും വയര്‍ലെസ് ചാര്‍ജ്ജിംഗും സ്മാര്‍ട്ട് ബൂട്ടും SX പ്ലസിലുണ്ടാകും.  ഡീസല്‍ SX(O) ഓട്ടോമാറ്റിക് മോഡലും ഫീച്ചറുകളുടെ കാര്യത്തില്‍ പിന്നില്‍ പോകില്ല. വയര്‍ലെസ് ചാര്‍ജ്ജിംഗും ടെലിസ്‌കോപിക് സ്റ്റീയറിംഗും വേര്‍ണ SX(O) ഡീസല്‍ ഓട്ടോമാറ്റിക് മോഡലിന് ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios