ഒറ്റ ചാര്‍ജില്‍ 470 കിമീ; കോന ഇന്ത്യയിലേക്ക്
ഭാവിയെ മുന്നിൽകണ്ട് നിരവധി ഇലക്ട്രിക് വാഹനങ്ങളുമായാണ് നിർമാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്കാണ് കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നത്. വാഹനം അടുത്തവര്‍ഷം അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എം ഡിയും സി ഇ ഒയുമായ വൈ കെ കൂ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി. ഭാവിയെ മുന്നിൽകണ്ട് നിരവധി ഇലക്ട്രിക് വാഹനങ്ങളുമായാണ് നിർമാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്കാണ് കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നത്. വാഹനം അടുത്തവര്‍ഷം അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എം ഡിയും സി ഇ ഒയുമായ വൈ കെ കൂ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കൊല്ലം ജൂണിൽ പെട്രോൾ മോഡലായി ലോക വിപണികളിൽ ഇറങ്ങിയ കൊന മിനി എസ് യു വിയുടെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലെത്തുകയെന്നും ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സാധ്യത മനസ്സിലാക്കിയാണ് ഇന്ത്യയിൽ ഈ തരംഗത്തിനു തുടക്കം കുറിക്കുന്നതെന്നും പ്രത്യേക അഭിമുഖത്തിൽ കൂ വ്യക്തമാക്കി.
സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാവും കോന എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാൻഡേർഡ് വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്സ്റ്റൻഡ് 470 കിലോ മീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്.യു.വികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത്. ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്തമാണ്. മുൻവശത്താണ് ചാർജിങ് സോക്കറ്റ് നൽകിയിരിക്കുന്നത്.
സ്റ്റാൻഡേർഡ് കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത് സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ് മണിക്കുർ കൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്റ്റ് ചാർജറിൽ 54 മിനിട്ട് കൊണ്ട് 80 ശതമാനം ചാർജാകും. കോന എക്സ്റ്റൻഡിനു 64kWh ബാറ്ററിയും 150 kW   ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്.