മിന്നിത്തിളങ്ങി ക്രേറ്റയുടെ ഡയമണ്ട് എഡീഷനുമായി ഹ്യുണ്ടായി
ഹ്യുണ്ടായിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവി ക്രേറ്റയുടെ ഡയമണ്ട് എഡീഷന്‍ അവതരിപ്പിച്ചു.
സാവോ പോളൊ: ഹ്യുണ്ടായിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവി ക്രേറ്റയുടെ ഡയമണ്ട് എഡീഷന്‍ അവതരിപ്പിച്ചു. ബ്രെസീലില്‍ നടക്കുന്ന സാവോ പോളൊ ഓട്ടോഷോയിലാണ് ഡയമണ്ട് എഡീഷന്‍ ക്രേറ്റയെ അവതരിപ്പിച്ചത്. കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെ അമേരിക്കന്‍ നിരത്തിലുണ്ടായിരുന്ന സാധാരണ ക്രേറ്റയുടെ ടോപ്പ് വേരിയന്റിനെ രൂപവും ഭാവവും മാറ്റി ക്രെറ്റ ഡയമണ്ട് ആക്കിയാണ് അവതരണം.
ഡീപ്പ് ഡൈവ് ബ്ലൂവാണ് നിറത്തില്‍ വാഹനം കൂടുതല്‍ ഗ്ലോസിയായതിനൊപ്പം പനോരമിക് സണ്‍റൂഫും പുറം മോടിയിലെ പുതുമയാണ്. ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന ത്രീ ടോണ്‍ ഫിനീഷിങ് സ്റ്റീയറിങ് വീലിലേക്കും ഗിയര്‍ ലിവറിലേക്കും നല്‍കി. രണ്ട് നിറങ്ങളിലായി മൈക്രോ ഫൈബര്‍ സീറ്റുകളും ഇന്റീരിയറില്‍ പുതുതായി എത്തി.
ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് അംപ്ലിഫയര്‍, ആറ് സ്പീക്കര്‍, ഒരു സബ്‌വൂഫര്‍ എന്നിവയുള്ള 750 വാട്ട് ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 156 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.