ഹ്യുണ്ടായിയും വാഹന വില കൂട്ടുന്നു

2019 ജനുവരി ഒന്നു മുതല്‍ കാർ വില വർദ്ധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. വാഹന വിലയിൽ 30,000 രൂപയുടെ വരെ വർധന നടപ്പാക്കാനാണു കമ്പനിയുടെ തീരുമാനം. 

Hyundai Car Price Hike From January 2019

2019 ജനുവരി ഒന്നു മുതല്‍ കാർ വില വർദ്ധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. വാഹന വിലയിൽ 30,000 രൂപയുടെ വരെ വർധന നടപ്പാക്കാനാണു കമ്പനിയുടെ തീരുമാനം. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകൾക്കും ജനുവരി ഒന്നിനു വിലയേറുമെന്നും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വ്യക്തമാക്കി. ഉൽപ്പാദന ചെലവ് ഉയർന്നതാണ് കമ്പനി പറയുന്ന കാരണം.

ദില്ലി ഷോറൂമിൽ 3.89 ലക്ഷം രൂപ മുതൽ 26.84 ലക്ഷം രൂപ വരെ വിലയുള്ളതാണ് ഹ്യുണ്ടേയിയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി.  ഹാച്ച്ബാക്കായ സാൻട്രോ മുതൽ എസ് യു വിയായ ട്യുസൊൻ വരെ ഇവ നീളുന്നു.

2019 ജനുവരി ഒന്നു മുതല്‍ മാരുതി സുസുക്കി, ഫോര്‍ഡ്, ടാറ്റ, ടൊയോട്ട, ഇസൂസു, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, മഹീന്ദ്ര തുടങ്ങിയ പ്രമുഖ നിര്‍മ്മാതാക്കളെല്ലാം വാഹനവില കൂട്ടുന്ന കാര്യം വ്യക്തമാക്കിയിച്ചിട്ടുണ്ട്. ടാറ്റ കാറുകള്‍ക്ക് 40,000 രൂപ വരെ കൂടും.

നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധനവാകും വിവിധ മോഡലുകൾക്ക് ഉണ്ടാവുകയെന്ന് ടാറ്റ വ്യക്തമാക്കി. മാരുതിയും ടൊയോട്ടയും ഇസുസുവും ഫോക്സവാഗണും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കുന്നുണ്ട്.  ടൊയോട്ടോയുടെ എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില വര്‍ദ്ധിക്കും. പുതുവർഷം മുതൽ പുതിയ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ മരാസൊയുടെ വില വർധിപ്പിക്കുമെന്നു  മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം)യും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ കാറിന്റെ വിലയിൽ 30,000 മുതൽ 40,000 രൂപയുടെ വരെ വർധനയാണു പ്രാബല്യത്തിലെത്തുന്നത്.

ബിഎംഡബ്ല്യു നാലുശതമാനം വിലവര്‍ധന പരിഗണിക്കുന്നുണ്ട്.   മൂന്നു ശതമാനം വരെ വില കൂട്ടാനാണ് ഫോക്സ് വാഗന്‍റെ നീക്കം. ഇസൂസു കാറുകള്‍ക്ക് ഒരുലക്ഷം രൂപ വരെയും ഫോര്‍ഡ് വാഹനങ്ങള്‍ക്ക് രണ്ടര ശതമാനം വില വര്‍ധനവാണ് വര്‍ധിക്കുക.  എത്ര ശതമാനം വില കൂടുമെന്ന കാര്യത്തില്‍ മാരുതി വ്യക്തത വരുത്തിയിട്ടില്ല. മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കും വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഗസ്റ്റിലും നേരിയ തോതില്‍ കാറുകളുടെ വില കൂട്ടിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios