ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതെങ്ങനെ?

വാഹനം റോഡിലോടിക്കണമെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് നിര്‍ബന്ധമാണ്. എന്നാല്‍ പലപ്പോഴും കാലാവധി കഴിഞ്ഞാണ് ലൈസൻസ് പുതുക്കുന്ന കാര്യത്തെപ്പറ്റി പലരും ഓർക്കുക. ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയാനുമിടയില്ല. ലൈസന്‍സുകള്‍ ഏതൊക്കെയെന്നും അവയുടെ കാലാവധി എത്രയെന്നും പുതുക്കുന്നതെങ്ങനെയെന്നുമൊക്കെ നോക്കാം.

How Renew Your Driving Licence Tips

ലൈസന്‍സ് ഏതൊക്കെ വിധം
നോൺ ട്രാൻസ്പോർട്ട്, ട്രാൻസ്പോർട്ട് എന്നിങ്ങനെ രണ്ട് വിധത്തിലാണ് സാധാരണ ഡ്രൈവിംഗ് ലൈസന്‍സ്. ഈ രണ്ടുതരം വാഹനങ്ങളുടെയും ലൈസൻസ് കാലാവധി പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. കാലാവധിക്കു ശേഷം വാഹനം ഓടിക്കണമെങ്കിൽ ലൈസൻസ് പുതുക്കണം.

ലൈസന്‍സ് കാലാവധി
* നോൺ ട്രാൻസ്പോർട്ടു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കാലാവധി 50 വയസ് കഴിഞ്ഞവർക്ക്  5 വർഷം. അല്ലാത്തവർക്ക് 20 വർഷം. അല്ലെങ്കിൽ 50 വയസുവരെ.
* നോൺ ട്രാൻസ്പോർട്ട് ലൈസൻസ് 5 വർഷത്തേക്ക് പുതുക്കി നൽകും. ട്രാൻസ്പോർട്ടു വാഹനങ്ങള്‍ക്ക് 3 വർഷത്തേക്കും പുതുക്കി ലഭിക്കുന്നത്.

പുതുക്കല്‍
കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഫോറം -9 (APPLICATION FOR THE RENEWAL OF DRIVING LICENCE)ൽ ഉള്ള അപേക്ഷ നല്‍കണം.

അപേക്ഷയോടോപ്പം വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഏതൊക്കെ?

1. മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം-1-A)

2.  നേത്രരോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ്

3. ലൈസൻസ്

4. പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ - രണ്ടെണ്ണം

5. തപാലില്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയുടെ ഒപ്പം നല്‍കുക

ഫീസ്
250 രൂപയാണ് ഫീസ്. ലൈസൻസിന്റെ കാലാവധിക്കു മുൻപുതന്നെ പുതുക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷയുടെ കാലാവധി
* ലൈസൻസ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് പുതുക്കുവാൻ അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സാധുത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കും.
* 30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷിച്ച തീയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം ലഭിക്കുക.
* കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ.

Latest Videos
Follow Us:
Download App:
  • android
  • ios