ജാസ് തന്നെ ഹോണ്ടയുടെ ഇലക്ട്രിക്ക് കാര്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടം ആരംഭിച്ചതായി റിപ്പോർട്ട്. ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ജാസായിരിക്കും ആദ്യ ഇലക്ട്രിക് വാഹനമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടം ആരംഭിച്ചതായി റിപ്പോർട്ട്. ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ജാസായിരിക്കും ആദ്യ ഇലക്ട്രിക് വാഹനമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണയോട്ടം നടത്തുന്ന ഇലക്ട്രിക് മോഡൽ ജാസിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ ക്യാമറയില്‍ പതിഞ്ഞിരുന്നു.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ഇഈ ജാസില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ജാസിനൊപ്പം ഹൈബ്രിഡ് സിറ്റിയും 2020-ല്‍ ഹോണ്ട നിരത്തിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.