ഈ കാറിനെ ഹോണ്ട ഇന്ത്യയില്‍ നിന്നും പിന്‍വലിക്കുന്നു!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ബ്രിയോ ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നു

Honda Brio production stopped

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ബ്രിയോ ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നു. എട്ടു  വര്‍ഷം കഴിഞ്ഞിട്ടും ചെറു കാര്‍ ശ്രേണിയില്‍ വേരുറപ്പിക്കാന്‍ ബ്രിയോയ്ക്ക് കഴിയാത്തതും വില്‍പനയില്ലാത്തതുമൂലവുമാണ് നടപടി. 

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറവു വില്‍ക്കപ്പെടുന്ന കാറുകളിലൊന്നാണ് ബ്രിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ SIAM പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ കേവലം 120 ബ്രിയോ യൂണിറ്റുകള്‍ മാത്രമെ ഹോണ്ട നിര്‍മ്മിച്ചുള്ളൂ. സെപ്തംബറില്‍ യൂണിറ്റുകളുടെ എണ്ണം 102 ആയി കുറഞ്ഞു. ഓഗസ്റ്റില്‍ 157 യൂണിറ്റും സെപ്തംബറില്‍ 64 യൂണിറ്റും മാത്രമാണ് ഹോണ്ട ബ്രിയോ കുറിച്ച വില്‍പ്പന. 

Latest Videos
Follow Us:
Download App:
  • android
  • ios