ഇന്ന് ബുക്ക് ചെയ്‍താൽ, 18 മാസത്തിന് ശേഷം നിങ്ങൾക്ക് ഈ എസ്‌യുവി ലഭിക്കും!
നിങ്ങൾക്കും ഥാർ റോക്സ് എസ്‌യുവി വാങ്ങണമെന്നുണ്ടോ? അങ്ങനെ നിങ്ങൾ പ്ലാൻ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഇന്ന് പുതിയ താർ ബുക്ക് ചെയ്താൽ, അത് എത്ര സമയത്തിനകം ലഭിക്കും? ഇതാ അറിയേണ്ടതെല്ലാം.
മഹീന്ദ്ര ഥാർ റോക്സ് വളരെ വേഗത്തിൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് 15 നാണ് ഥാർ റോക്സ് വിപണിയിൽ എത്തിയത്. 12.99 ലക്ഷം രൂപ മുതലാണ് ഥാർ റോക്സിന്‍റെ വില. ഈ അഞ്ച് ഡോർ എസ്‌യുവിക്ക് ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ 1.76 ലക്ഷത്തിലധികം ഓർഡറുകൾ ലഭിച്ചു. ഇതിന് തുടർച്ചയായി ബുക്കിംഗ് ലഭിക്കുന്നുണ്ട്. പുതിയ ഥാർ കൃത്യസമയത്ത് ഡെലിവർ ചെയ്യുമെന്ന് മാത്രമാണ് മഹീന്ദ്ര പറയുന്നത്. എന്നാൽ ഥാർ റോക്സിൻ്റെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, അതിന് ഇപ്പോൾ ഒരു നീണ്ട കാത്തിരിപ്പ് സമയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. നിങ്ങൾക്കും ഈ എസ്‌യുവി വാങ്ങണമെന്നുണ്ടോ? അങ്ങനെ നിങ്ങൾ പ്ലാൻ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഇന്ന് പുതിയ താർ ബുക്ക് ചെയ്താൽ, അത് എത്ര സമയത്തിനകം ലഭിക്കും? ഇതാ അറിയേണ്ടതെല്ലാം.
നിലവിൽ, മഹീന്ദ്ര ഇന്ത്യയിലുടനീളം ഥാർ റോക്സിൻ്റെ AX5, AX7 L, MX5 വേരിയൻ്റുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗം യൂണിറ്റുകളും അതിൻ്റെ മാനുവൽ ഗിയർബോക്‌സിനൊപ്പം ലഭ്യമാണ്. ചില ഉപഭോക്താക്കൾക്ക് ഈ വേരിയൻ്റുകൾക്കായി 2024 അവസാനം മുതൽ 2025 ആദ്യം വരെയുള്ള ഒരു താൽക്കാലിക ഡെലിവറി ടൈംലൈൻ ലഭിക്കുന്നു.
26കിമിക്കും മേൽ മൈലേജ്! പെട്രോൾ മണം മാത്രം മതി ഈ മാരുതി കാറുകൾക്ക്!
ഐവറി ഇൻ്റീരിയറുകളുള്ള ഥാർ റോക്സിന്‍റെ 4WD തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് അടുത്ത വർഷം (2025) ആദ്യം മുതൽ പകുതി വരെ ഡെലിവറി ടൈംലൈനും ലഭിച്ചു. റോക്സ് 4WD ഓപ്ഷൻ തിരഞ്ഞെടുത്തവർക്കും 2WD വേരിയൻ്റിൻ്റെ മുൻനിര മോഡൽ ബുക്ക് ചെയ്തവർക്കും 2025 പകുതി മുതൽ 2026 മെയ് വരെ ഡെലിവറി ലഭിക്കും. എന്നാൽ മഹീന്ദ്ര ഥാർ റോക്‌സിൻ്റെ ചില വകഭേദങ്ങൾക്ക് 18 മാസം വരെ കാത്തിരിക്കണം.
മഹീന്ദ്ര ഥാർ റോക്ക്‌സിൽ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഇതിന് 9 സ്പീക്കറുകൾ ഉണ്ട്. ഥാർ റോക്‌സിൻ്റെ സീറ്റുകൾ വളരെ സൗകര്യപ്രദമാണ്. മുൻ സീറ്റുകൾ രണ്ടും വെന്‍റിലേറ്റഡ് സീറ്റുകളാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഫീച്ചറും ഉണ്ട്. പുതിയ ഥാർ റോക്സിൻ്റെ ഓആർവിഎമ്മുകൾ വലുതായതിനാൽ നിങ്ങൾക്ക് പുറത്തെ കാഴ്ചകൾ വ്യക്തമായി കാണാൻ കഴിയും.
177PS പവറും 380Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ എഞ്ചിൻ 6 സ്പീഡ് MT, 6 AT ഗിയർബോക്‌സ്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 6-വേ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയുണ്ട് .
സുരക്ഷയ്ക്കായി, ഥാർ റോക്സിൽ ആറ് എയർബാഗുകൾ, ഇഎസ്‍സി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് ആൻഡ് ഡിസൻ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 എഡിഎഎസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവയുണ്ട്. ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.