ആഡംബരത്തികവോടെ അഞ്ചാം തലമുറ; പുതിയ റേഞ്ച് റോവര്‍ ഉടനെത്തും

ജാഗ്വാർ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ പിവി പ്രോ സോഫ്റ്റ്‌വെയർ, സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ ഡിസൈൻ എന്നിവ ആകർഷകമാണ്.

Upcoming 2022 Range Rover Teased Ahead of Global Debut on October 26

മുംബൈ: അഞ്ചാം തലമുറയായ റേഞ്ച് റോവര്‍ 2022നെ ഒക്ടോബർ 26ന് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍.  വാഹനത്തിന്‍റെ അഞ്ചാം തലമുറ മോഡലാണ് നിരത്തിലെത്തുന്നത്. ഇപ്പോള്‍ വാഹനത്തിന്‍റെ സ്‍പൈ ചിത്രങ്ങള്‍ പുറത്തുവന്നതായി ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജാഗ്വാർ ലാൻഡ്റോവറിന്‍റെ എം.എൽ.എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്. ലാൻഡ് റോവറിന്‍റെ ഏറ്റവും ഉയർന്ന എസ്‌യുവിയാണ് റേഞ്ച് റോവർ.  

ജാഗ്വാർ ലാൻഡ്റോവറിന്‍റെ എം.എൽ.എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്. വാഹനം അതിന്റെ ക്ലാസിക് സ്റ്റൈലിങ് പ്രൊഫൈൽ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. പുതിയ മോഡൽ 'സമാനതകളില്ലാത്ത സ്വഭാവമുള്ള വാഹനം' ആയിരിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ ഡിസൈൻ മേധാവി ജെറി മക്വേൺ പറഞ്ഞു. 'അത് ഫാഷനെയോ പ്രവണതയെയോ പിന്തുടരുന്നില്ല. പക്ഷേ, ആധുനികവും 50 വർഷത്തെ പരിണാമവുമായി കൂടിച്ചേർന്നതുമായ ഇതുവരെ സൃഷ്ടിക്കപ്പെട്ട ഏറ്റവും മികച്ച റേഞ്ച് റോവർ ആയിരിക്കും ഇത്'-അദ്ദേഹം പറഞ്ഞു. ലോങ് വീൽബേസ് മോഡലും റിയർ-വീൽ സ്റ്റിയറിങും വാഹനത്തിന് നൽകും.

പുതിയ മോഡലിന്‍റെ അകവും പുറവും ആഡംബരത്തികവോടെയാണ് ലാൻഡ്റോവർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതിയ ഗ്രിൽ, ലൈറ്റ് ക്ലസ്റ്ററുകൾ, ബമ്പർ എന്നിവ ഇവയെ അഞ്ചാം തലമുറ കാറായി അടയാളപ്പെടുത്താൻ സഹായിക്കുന്നു. പിൻവശത്ത് പുതിയ കറുത്ത പാനലാണ് വാഹനത്തെ വേറിട്ടതാക്കുന്നത്. ജാഗ്വാർ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ പിവി പ്രോ സോഫ്റ്റ്‌വെയർ, സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ ഡിസൈൻ എന്നിവ ആകർഷകമാണ്.

ഹൈബ്രിഡ്, ഫുൾ-ഇലക്ട്രിക് പവർട്രെയിനുകളും ഉണ്ടാകും. പൂർണമായും ഇലക്ട്രിക് വാഹനമായും നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്. 4.4 ലിറ്റർ, ടർബോചാർജ്ഡ് യൂണിറ്റ് ഏറ്റവും ഉയർന്ന V8 പെർഫോമൻസ് പതിപ്പിൽ ഉപയോഗിച്ചേക്കും. 
പുതിയ മോഡല്‍ റേഞ്ച് റോവര്‍ എത്തുന്നതോടെ 2012ൽ ആദ്യമായി അവതരിപ്പിച്ച നിലവിലെ ജനറേഷൻ റേഞ്ച് റോവർ വില്‍പ്പന അവസാവിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios