ഒറ്റ ചാർജ്ജിൽ 500 കിമിക്ക് മേൽ ഓടും! ഇതാ ടാറ്റയുടെ രണ്ട് അടിപൊളി ഇലക്ട്രിക് കാറുകൾ

മുൻനിര ആഭ്യന്തര കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ തങ്ങളുടെ രണ്ട് പുതിയ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ വരാനിരിക്കുന്ന മോഡലുകൾ ടാറ്റ ഹാരിയർ ഇവിയും ടാറ്റ സിയറ ഇവിയും ആയിരിക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

Two upcoming Tata Cars with 500 Km range

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, മുൻനിര ആഭ്യന്തര കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ തങ്ങളുടെ രണ്ട് പുതിയ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ വരാനിരിക്കുന്ന മോഡലുകൾ ടാറ്റ ഹാരിയർ ഇവിയും ടാറ്റ സിയറ ഇവിയും ആയിരിക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. വരാനിരിക്കുന്ന രണ്ട് മോഡലുകളുടെയും സാധ്യമായ സവിശേഷതകളെ കുറിച്ച് വിശദമായി അറിയാം. 

ടാറ്റ ഹാരിയർ ഇ വി
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവി ഹാരിയറിൻ്റെ ഇലക്ട്രിക് വേരിയൻ്റ് വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2025 ൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ടാറ്റ ഹാരിയർ ഇവി 2025 മാർച്ചോടെ ഉപഭോക്താക്കൾക്ക് വിൽപ്പനയ്‌ക്ക് ലഭ്യമാകും. രൂപകല്പനയുടെ കാര്യത്തിൽ, വരാനിരിക്കുന്ന ഇവിയിൽ പൂർണ്ണമായും കവർ ചെയ്ത അപ്പർ ഗ്രില്ലും 18 ഇഞ്ച് എയറോഡൈനാമിക് വീലും ഉണ്ടാകും. അതേ സമയം, വരാനിരിക്കുന്ന ടാറ്റ ഹാരിയർ ഇവിക്ക് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യാനാകും.

ടാറ്റ സിയറ ഇവി
നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ ടാറ്റ ഫാൻസ് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ടാറ്റ സിയറ ഇവി പ്രദർശിപ്പിക്കും. 2025-ൻ്റെ രണ്ടാം പകുതിയിൽ സിയറ ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. രൂപകൽപ്പനയുടെ കാര്യത്തിൽ ഈ ഇവിയിൽ എൽഇഡി ഡിആർഎൽ, ലംബമായി നൽകിയിരിക്കുന്ന പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിൽ, സ്റ്റാർ പാറ്റേൺ അലോയ് വീലുകൾ തുടങ്ങിയവ ലഭിക്കും. ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ടാറ്റ ഇവിക്ക് കഴിയും.

Latest Videos
Follow Us:
Download App:
  • android
  • ios