ഒരുവർഷം മാത്രം പഴക്കമുള്ള സ്റ്റോക്ക് തീർക്കാൻ കമ്പനി! ഈ കാറുകൾക്ക് രണ്ടുലക്ഷം വിലക്കുറവ്

പ്രമുഖ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ അതിൻ്റെ ജനപ്രിയ സെഡാൻ വിർടസിൽ നവംബർ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

Two lakh discount for Volkswagen Virtus

താനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഒരു പുതിയ സെഡാൻ കാർ വാങ്ങാൻ പദ്ധതിയിടുകയാണോ? എങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. പ്രമുഖ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ അതിൻ്റെ ജനപ്രിയ സെഡാൻ വിർടസിൽ നവംബർ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

2024 നവംബർ മാസത്തിൽ ഫോക്‌സ്‌വാഗൺ വിർടസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് പരമാവധി രണ്ടുലക്ഷം രൂപ ലാഭിക്കാം എന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ നിർമ്മിച്ച മോഡലിനാണ് ഏറ്റവും ഉയർന്ന കിഴിവ് ലഭ്യമാകുന്നത്. കിഴിവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ഫോക്‌സ്‌വാഗൺ വിർട്ടസിൻ്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

ഫോക്‌സ്‌വാഗൺ വിർറ്റസിന് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിൻ പരമാവധി 115 ബിഎച്ച്പി കരുത്തും 178 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. കാറിന് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഉണ്ട്. ഈ എഞ്ചിൻ പരമാവധി 150 ബിഎച്ച്പി കരുത്തും 250 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിലാണ് കാറിൻ്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. 1.0 ലിറ്റർ മാനുവൽ വേരിയൻ്റിൽ ലിറ്ററിന് 19.40 കിലോമീറ്ററും 1.0 ലിറ്റർ ഓട്ടോമാറ്റിക് വേരിയൻ്റിൽ 18.12 കിലോമീറ്ററും 1.5 ലിറ്റർ ഡിസിടി വേരിയൻ്റിൽ 18.67 കിലോമീറ്ററും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കാറിൻ്റെ ഇൻ്റീരിയറിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.  ഇതിനുപുറമെ, സുരക്ഷയ്ക്കായി 6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും കാറിലുണ്ട്. വിപണിയിൽ, ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവരോടാണ് ഫോക്‌സ്‌വാഗൺ വിർടസ് മത്സരിക്കുന്നത്. മുൻനിര മോഡലിന് 11.56 ലക്ഷം മുതൽ 19.41 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗൺ വിർടസിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.

അതേസമയം വിർടസ് ഇന്ത്യൻ വിപണിയിൽ 50,000 യൂണിറ്റ് വിൽപ്പന കടന്നതായി അടുത്തിടെ ഫോക്‌സ്‌വാഗൺ ഇന്ത്യ അറിയിച്ചിരുന്നു. ലോഞ്ച് ചെയ്ത് 28 മാസത്തിനുള്ളിലാണ് ഫോക്‌സ്‌വാഗൺ വിർറ്റസ് ഈ നേട്ടം കൈവരിച്ചത്. ഇതുകൂടാതെ, 17,000 യൂണിറ്റുകളുടെ വിൽപ്പനയോടെ 2024-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാനാണ് ഫോക്‌സ്‌വാഗൺ വിർറ്റസ് എന്നും കമ്പനി പ്രഖ്യാപിച്ചു.  ഫോക്‌സ്‌വാഗൺ വിർച്ചസിന് 2026-ഓടെ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പല റിപ്പോർട്ടുകളും അവകാശപ്പെടുന്നു. 

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios