മുംബൈയിൽ ഓടിക്കൊണ്ടിരിക്കെ നെക്സോൺ ഇവിക്ക് തീപിടിച്ചു, അന്വേഷണം തുടങ്ങിയതായി ടാറ്റ

സബർബിൽ ടാറ്റ നെക്‌സോൺ ഇലക്ട്രിക്ക് കാറിന് തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമില്ല

Tata Swings Into Action To Investigate Fire Involving A tata Nexon EV

മുംബൈ: മുംബൈ വാസയ് സബർബിൽ  ടാറ്റ നെക്‌സോൺ ഇലക്ട്രിക്ക് കാറിന് തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമില്ല. അതേസമയം  തീപിടിത്തത്തെക്കുറിച്ച് ടാറ്റ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നിലെ കാരണം എന്തെന്ന് അന്വേഷണത്തിന് ശേഷം ഉടൻ വെളിപ്പെടുത്തും. രണ്ട് വർഷത്തിലേറെയായി വിപണിയിൽ ഉള്ള നെക്സോൺ ഇവിക്ക് തീ പിടിക്കുന്ന ആദ്യ സംഭവമാണിത്. 

ജൂൺ 22 ന് മുംബൈയിലെ സബർബനിലാണ് അപകടമുണ്ടായത് നെക്‌സോൺ ഇവിയുടെ ബാറ്ററിക്ക് തീപിടിച്ചതാകാമെന്നാണ് കരുതുന്നത്. രണ്ട് മാസം മുമ്പ് വാങ്ങിയ കാർ  വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവ സമയത്ത് കനത്ത ചൂടോ മഴയോ അടക്കമുള്ള യാതൊരു പ്രതികൂല കാലാവസ്ഥയും ഉണ്ടായിരുന്നില്ലെന്ന് കാർ ആൻഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നു.  കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ, പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ വണ്ടി നിർത്തി പുറത്തിറങ്ങി. തുടർന്ന് വാഹനത്തിന്റെ താഴത്തെ ഭാഗത്ത് തീ ആളി പടരുകയായിരുന്നു. ഫയർ സർവീസ് എത്തിയാണ് തീയണച്ചത്. അപകടത്തെ കുറിച്ച് സമഗ്രമായ ഫോറൻസിക്, എഞ്ചിനീയറിംഗ് അന്വേഷണം നടക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. 

Read more: Audi A4 : ഈ മോഡലിന്‍റെ വില കൂട്ടാന്‍ ഔഡി ഇന്ത്യ

'ഒറ്റപ്പെട്ട സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ ഇപ്പോൾ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വിശദമായ പ്രതികരണം ഞങ്ങൾ പിന്നീട് പങ്കിടും. ഞങ്ങളുടെ വാഹനങ്ങളുടെയും അവരുടെ ഉപയോക്താക്കളുടെയും സുരക്ഷയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- ടാറ്റ വക്താവ് പ്രതികരിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ മോഡലാണ് നെക്സോൺ. 30,000-ലധികം ടാറ്റ ഇവികളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. ഏകദേശം 100 ദശലക്ഷം കിലോമീറ്ററുകൾ ഇന്ത്യൻ നിരത്തിലൂടെ ഓടിയിട്ടുണ്ടെന്നും ഇത് ആദ്യത്തെ സംഭവമാണെന്നുമാണ് ടാറ്റ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

Read more:  മൂന്ന് പുതിയ ഇലക്ട്രിക് കാറുകളുമായി ഒല

Latest Videos
Follow Us:
Download App:
  • android
  • ios