ടാറ്റയുടെ ഏറ്റവും ആഡംബരമായ സിഎൻജി കൂപ്പെ വരുന്നു! ലോഞ്ചിന് മുമ്പേ വിവരങ്ങൾ ചോർന്നു
ടാറ്റാ കർവ്വ് സിഎൻജി പതിപ്പ് ഉടൻ വിപണിയിൽ എത്തും. ഇതാ അതിന്‍റെ ലോഞ്ച് വിശേഷങ്ങൾ
മാരുതി സുസുക്കി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സിഎൻജി കാറുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന രണ്ടാമത്തെ കാർ കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. അടുത്തിടെയാണ് ടാറ്റ കൂപ്പെ സ്റ്റൈൽ കർവ് കാർ പുറത്തിറക്കിയത്. ഈ കാർ അതിൻ്റെ ഡിസൈൻ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചു. ടാറ്റ കർവിൽ പെട്രോൾ, ഡീസൽ, ഇവി ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ സിഎൻജിയിലും കർവ് പുറത്തിറക്കുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഇതാ ടാറ്റാ കർവ്വ് സിഎൻജിയെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം.
കർവ്വ് സിഎൻജിയുടെ ഡിസൈനിലും ഇൻ്റീരിയറിലും മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കൂടുതൽ മൈലേജ് പ്രതീക്ഷിക്കുന്നവർ കർവ് സിഎൻജിക്കായി കാത്തിരിക്കണം. സുരക്ഷയുടെ കാര്യത്തിൽ ഈ കാർ മുന്നിലാണ്. ഈ വർഷം അവസാനമോ അടുത്ത വർഷം ഓട്ടോ എക്‌സ്‌പോയിലോ ടാറ്റ കർവ് സിഎൻജി ഇന്ത്യയിൽ അവതരിപ്പിക്കാനാകും. ഏകദേശം 10 ലക്ഷം രൂപയായിരിക്കും ഇതിൻ്റെ വില.
26കിമിക്കും മേൽ മൈലേജ്! പെട്രോൾ മണം മാത്രം മതി ഈ മാരുതി കാറുകൾക്ക്!
ടാറ്റ കർവ്വ് സിഎൻജിക്ക് 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ ഏകദേശം 99 bhp കരുത്തും 170 Nm ടോർക്കും നൽകും. എന്നാൽ സിഎൻജി കിറ്റ് ഉപയോഗിച്ച് പവർ, ടോർക്ക് ഔട്ട്പുട്ടിൽ ചില മാറ്റങ്ങൾ വരുത്താം. നെക്‌സോൺ സിഎൻജിയിലും ഇതേ എൻജിൻ തന്നെയാണ് കരുത്ത് പകരുന്നത്. ടാറ്റ നെക്‌സോൺ സിഎൻജിയുടെ വില 8.99 ലക്ഷം രൂപയിലും ടോപ്പ്-സ്പെക്ക് വേരിയൻ്റിന് 14.59 ലക്ഷം രൂപയിലുമാണ് വില. ടർബോ-പെട്രോൾ എൻജിനുള്ള സിഎൻജി കിറ്റുള്ള ഇന്ത്യയിലെ ആദ്യത്തെ സിഎൻജി കാറാണിത്. ഈ വാഹനത്തിന് 30-30 (60 ലിറ്റർ) രണ്ട് സിഎൻജി ടാങ്കുകൾ നൽകിയിട്ടുണ്ട്. സിഎൻജി ടാങ്ക് കഴിഞ്ഞാലും അതിൻ്റെ ബൂട്ടിൽ സ്ഥലത്തിന് കുറവുണ്ടാകില്ല. ട്വിൻ സിഎൻജി സിലിണ്ടർ സാങ്കേതികവിദ്യയുള്ള മറ്റ് ടാറ്റ കാറുകളിൽ സ്ഥല പ്രശ്നമില്ല.
സുരക്ഷയ്ക്കായി, കർവിൽ ആറ് എയർബാഗുകൾ, ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇപിഎസ്, ബ്രേക്ക് അസിസ്റ്റ്, മൂന്ന് പോയിൻ്റ് സീറ്റ് ബെൽറ്റ്, ഡിസ്ക് ബ്രേക്ക് എന്നിവ സജ്ജീകരിക്കാം. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ടാറ്റ കർവ്വിൽ 12.3 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം നൽകാം. സംഗീത പ്രേമികൾക്കായി, ഈ വാഹനത്തിൽ 9 സ്പീക്കറുകളും JBL ൻ്റെ വോയ്‌സ് അസിസ്റ്റ് സിസ്റ്റവും നൽകിയിട്ടുണ്ട്. ഈ കാറിന് 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്, ഇത് ഉയർന്ന ക്ലാസ് ഇൻ്റീരിയർ ലുക്ക് നൽകുന്നു.