കറുപ്പില്‍ മുങ്ങി കിടിലന്‍ ലുക്കില്‍ എര്‍ട്ടിഗ ബ്ലാക്ക് എഡീഷന്‍

ജനപ്രിയ എംപിവി എര്‍ട്ടിഗയുടെ ജി ടി പതിപ്പ് വിപണിയില്‍ എത്തിച്ചതിന് പിന്നാലെ ബ്ലാക്ക് എഡീഷന്‍ എര്‍ട്ടിഗയുമായി വീണ്ടും മാരുതി സുസുക്കി. 

Suzuki Ertiga Sport MPV Launched

ജനപ്രിയ എംപിവി എര്‍ട്ടിഗയുടെ ജി ടി പതിപ്പ് വിപണിയില്‍ എത്തിച്ചതിന് പിന്നാലെ ബ്ലാക്ക് എഡീഷന്‍ എര്‍ട്ടിഗയുമായി വീണ്ടും മാരുതി സുസുക്കി. 

എര്‍ട്ടിഗ സ്‌പോര്‍ട്ട് എന്ന പേരില്‍ എത്തുന്ന ഈ വാഹനത്തിന്  മുന്‍വശം രണ്ടാം തലമുറ എര്‍ട്ടിഗയില്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് ഗ്രില്ലില്‍ ക്രോമിയം സ്റ്റഡും സ്ട്രിപ്പും നല്‍കിയും ഫോഗ് ലാ്മ്പില്‍ സില്‍വര്‍ ഇന്‍സേര്‍ട്ടും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്.  

കറുപ്പു നിറത്തില്‍ മുങ്ങിക്കുളിച്ചെത്തുന്ന വാഹനത്തിന്‍റെ പിന്‍ഭാഗത്തും നിരവധി മാറ്റങ്ങളുണ്ട്.  സ്‌പോര്‍ട്ടി ബാക്ക് സ്‌പോയിലറും ടെയില്‍ ലാമ്പുകളെ ക്രോമിയം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നതും ബമ്പറില്‍ നല്‍കിയിട്ടുള്ള സ്‌കേര്‍ട്ടും സ്‌കിഡ് പ്ലേറ്റുമൊക്കെ ബ്ലാക്ക് എഡീഷനെ റെഗുലര്‍ എര്‍ട്ടിഗയില്‍ നിന്നും വേറിട്ടതാക്കുന്നു. 

ബ്ലാക്ക്-വുഡന്‍ ഫിനീഷ് ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. ഡാഷ്‌ബോര്‍ഡ്, ഡോര്‍ പാഡ് എന്നിവ ഗ്രേ കളറും നല്‍കിയിട്ടുണ്ട്. ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ എസി എന്നിവ ഇന്റീരിയറിനെ മനോഹരമാക്കുന്നു. 

പുതിയ ഡിസൈനിലുള്ള ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് മിററും റണ്ണിങ്ങ് ബോഡിന് താഴെയായി നല്‍കിയിട്ടുള്ള സ്‌കേര്‍ട്ടുമാണ് വശങ്ങളില്‍. 

1.5 ലിറ്റര്‍ കെ-സിരീസ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക്കും ഗിയര്‍ബോക്സാണ് ട്രാന്ർസ്മിഷന്‍. 

ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി തുടങ്ങിയവ  വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios