എർട്ടിഗയ്ക്ക് വൻ ഡിമാൻഡ്, കഴിഞ്ഞ ആറുമാസത്തെ വിൽപ്പന കണക്കുകൾ അമ്പരപ്പിക്കുന്നത്
കഴിഞ്ഞ ആറുമാസത്തെ മാരുതി എർട്ടിഗയുടെ വിൽപ്പനയെ കുറിച്ച് പറയുകയാണെങ്കിൽ, 2023 ഡിസംബറിൽ 12,975 യൂണിറ്റുകളും 2024 ജനുവരിയിൽ 14,632 യൂണിറ്റുകളും, 2024 ഫെബ്രുവരിയിൽ 15,519 യൂണിറ്റുകളും, 2024 മാർച്ചിൽ 14,888 യൂണിറ്റുകളും, 2024 ഏപ്രിലിൽ 13544 യൂണിറ്റുകളും 2024 മെയ് മാസത്തിൽ 13,893 യൂണിറ്റുകളും വിറ്റു. ഇങ്ങനെ ആറ് മാസത്തിനിടെ മൊത്തം 85,451 യൂണിറ്റ് എർട്ടിഗകൾ കമ്പനി വിറ്റു. അതായത് അതിൻ്റെ പ്രതിമാസ ശരാശരി വിൽപ്പന 14,242 യൂണിറ്റായിരുന്നു.
രാജ്യത്തെ 7 സീറ്റർ സെഗ്‌മെൻ്റിൽ സ്വന്തം ഐഡൻ്റിറ്റി ഉണ്ടാക്കിയ വാഹനമാണ് മാരുതി സുസുക്കി എർട്ടിഗ. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 7 സീറ്റർ കാർ കൂടിയാണിത് എന്നതാണ് പ്രത്യേകത. പല അവസരങ്ങളിലും, മഹീന്ദ്ര സ്കോർപിയോ ഈ സെഗ്‌മെൻ്റിൽ മുന്നിലാണ്. എന്നാൽ കഴിഞ്ഞ ആറുമാസത്തെ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ, ഈ വിഭാഗത്തിൽ എർട്ടിഗ മുൻനിരയിൽ നിൽക്കുന്നതായി കാണാം. ഇത് ഒരു ലക്ഷം യൂണിറ്റിൻ്റെ വിൽപ്പനയ്ക്ക് അടുത്തെത്തി. ഇങ്ങനെയാണെങ്കിൽ ജൂണിലെ വിൽപ്പനയിൽ ഇത് ഒരു ലക്ഷം കടന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകൾ.
കഴിഞ്ഞ ആറുമാസത്തെ മാരുതി എർട്ടിഗയുടെ വിൽപ്പനയെ കുറിച്ച് പറയുകയാണെങ്കിൽ, 2023 ഡിസംബറിൽ 12,975 യൂണിറ്റുകളും 2024 ജനുവരിയിൽ 14,632 യൂണിറ്റുകളും, 2024 ഫെബ്രുവരിയിൽ 15,519 യൂണിറ്റുകളും, 2024 മാർച്ചിൽ 14,888 യൂണിറ്റുകളും, 2024 ഏപ്രിലിൽ 13544 യൂണിറ്റുകളും 2024 മെയ് മാസത്തിൽ 13,893 യൂണിറ്റുകളും വിറ്റു. ഇങ്ങനെ ആറ് മാസത്തിനിടെ മൊത്തം 85,451 യൂണിറ്റ് എർട്ടിഗകൾ കമ്പനി വിറ്റു. അതായത് അതിൻ്റെ പ്രതിമാസ ശരാശരി വിൽപ്പന 14,242 യൂണിറ്റായിരുന്നു. ഇന്ത്യൻ വിപണിയിൽ ടൊയോട്ട റൂമിയോൺ, റെനോ ട്രൈബർ എന്നിവയുമായാണ് എർട്ടിഗ നേരിട്ട് മത്സരിക്കുന്നത്.
ഈ താങ്ങാനാവുന്ന എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ഇത് 103 പിഎസും 137 എൻഎമ്മും സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്. ഇതിൽ സിഎൻജി ഓപ്ഷനും ലഭിക്കും. ഇതിൻ്റെ പെട്രോൾ മോഡൽ ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം, സിഎൻജി വേരിയൻ്റിൻ്റെ മൈലേജ് 26.11 km/kg ആണ്. പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ എയർ കണ്ടീഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ കാണാം. 8,69,000 രൂപയാണ് എർട്ടിഗ LXI (O) യുടെ പ്രാരംഭ എക്‌സ് ഷോറൂം വില.
ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റിന് പകരം ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് എർട്ടിഗയ്ക്ക് ലഭിക്കുന്നത്. വോയിസ് കമാൻഡും കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയും പിന്തുണയ്‌ക്കുന്ന സുസുക്കിയുടെ സ്‍മാർട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യ ഇതിലുണ്ട്. കണക്റ്റഡ് കാർ ഫീച്ചറുകളിൽ വെഹിക്കിൾ ട്രാക്കിംഗ്, ടോവ് എവേ അലേർട്ടും ട്രാക്കിംഗും, ജിയോ-ഫെൻസിംഗ്, ഓവർ-സ്പീഡിംഗ് അലേർട്ട്, റിമോട്ട് ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് ഇതിനുള്ളത്.