എക്കോസ്‌പോര്‍ട്ടിന്റെ ഇന്ത്യന്‍ പ്രവേശനത്തിന് ഏഴ് വയസ്

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ കോംപാക്ട് എസ്യുവി എക്കോസ്പോട്ട് ഇന്ത്യയിലെത്തിയിട്ട് ഏഴ് വര്‍ഷം. 

Seven years old for Indian entry into EcoSport

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ കോംപാക്ട് എസ്യുവി എക്കോസ്പോട്ട് ഇന്ത്യയിലെത്തിയിട്ട് ഏഴ് വര്‍ഷം. 2012-ലെ ദില്ലി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം തൊട്ടടുത്ത വർഷം തന്നെ നിരത്തുകളിലെത്തി.

ഹാച്ച്ബാക്ക് മോഡലായ ഫിഗോയുടെ ജനപ്രിയത എക്കോസ്പോട്ടിനും ഗുണകരമായി ഭവിച്ചുവെന്നു വേണം കരുതാന്‍. കാരണം വളരെപ്പെട്ടെന്നാണ് എക്കോസ്‍പോട്ട് വിപണി കീഴടക്കിയത്. ഫോർഡിന്റെ രണ്ടാം തലമുറ എക്കോസ്‍പോട്ടാണ് ഇന്ത്യയിൽ എത്തുന്നത്. 2003 മുതൽ ബ്രസീലിലാണ് ഈ വാഹനത്തെ ആദ്യമായി അവതരിപ്പിക്കുന്നത്.

2012-ൽ ഫോർഡ് ഫിയസ്റ്റയ്ക്ക് അടിസ്ഥാനമൊരുക്കുന്ന ബി2ഇ പ്ലാറ്റ്ഫോമില്‍  ഡിസൈൻ ഉടച്ചുവാർത്ത് വാഹനം വീണ്ടുമെത്തുകയായിരുന്നു. 2013-ൽ ഇന്ത്യയിലും ചൈനയിലും ഒരുമിച്ചാണ് ഈ വാഹനമെത്തെ കമ്പനി അവതരിപ്പിച്ചത്.

ഫോർഡിന്‍റെ പതിവ് വാഹനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈനിലായിരുന്നു എക്കോസ്പോട്ടിന്റെ ഇന്ത്യയിലേക്കുള്ള വരവ്. കൂർത്തിരിക്കുന്ന മുൻവശത്ത് വലിയ എയർഡാം വീതി കുറഞ്ഞ ഹെഡ്ലാമ്പുകൾ, ക്രോമിയം വളയത്തിനുള്ളിലെ ഫോഗ്ലാമ്പ്, ഡ്യുവൽ ടോൺ ബംമ്പർ, ഹാച്ച്ഡോറിലെ സ്റ്റെപ്പിനി ടയർ തുടങ്ങി തികച്ചും  പുതുമയുള്ളതായിരുന്നു എക്കോസ്പോട്ടിന്റെ ഡിസൈൻ. ഫോര്‍ഡ് നിരയില്‍ നിന്നുള്ള ജനപ്രിയ കോംപാക്ട് എസ്‌യുവിയാണ് എക്കോസ്‌പോര്‍ട്ട് ഇന്ത്യയിലെ ആദ്യ നാലു മീറ്ററില്‍ താഴെയുള്ള കോംപാക്ട് എസ്‌യുവി കൂടിയാണ്.

2013-ൽ ഇന്ത്യയിലെത്തിയ ഇക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ട് ലക്ഷം യൂണിറ്റാണ് നിരത്തുകളിലെത്തിച്ചത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച് എക്കോസ്പോർട്ട് കയറ്റുമതി ചെയ്യുന്നുണ്ട്.

2018-ൽ ഈ വാഹനം മുഖം മിനുക്കി എത്തിയിരുന്നു. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.

ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2020 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.  

8.04 ലക്ഷം മുതല്‍ 11.58 ലക്ഷം രൂപ വരെയാണ്  ഈ വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 13,000 രൂപ കൂടി. 4,700 രൂപ അധികം നല്‍കിയാല്‍ ഒരു ലക്ഷം കിമീ അല്ലെങ്കില്‍ പത്ത് വര്‍ഷ സര്‍വീസ് പാക്കേജും കമ്പനി വാഹനത്തിന് വാഗ്‍ദാനം ചെയ്യുന്നുണ്ട്. ലഭിക്കും.

മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവരാണ് ഇന്ത്യൻ നിരത്തുകളിൽ എക്കോസ്പോർട്ടിന്‍റെ മുഖ്യഎതിരാളികൾ. മത്സരം കടുത്തതോടെ പുതുതലമുറ എക്കോസ്പോര്‍ട്ടിന്റെ  പണിപ്പുരയിലാണ് നിര്‍മ്മാതാക്കളെന്നും വൈകാതെ തന്നെ പുത്തന്‍ വാഹനം വിപണിയില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios