അമ്പരത്ത് വാഹനലോകം, ഇന്ത്യൻ വിപണിയിൽ കൊറിയൻ കമ്പനിയുടെ കൊയ്ത്ത്! ഒരു മാസത്തിൽ 50 ശതമാനം വിൽപ്പന വളർച്ച

2021 സെപ്റ്റംബര്‍ മാസത്തിലെ 33,087 യൂണിറ്റുകളുടെ സ്ഥാനത്ത് ഈ സെപ്റ്റംബറില്‍ 49,700 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കണക്കുകൾ പരിശോധിച്ച് കൃത്യമായി പറഞ്ഞാൽ 50.2 ശതമാനമാണ് വളർച്ച.

sales up 50% in September month, Hyundai Motor India domestic have big sale

കൊറിയൻ വാഹന കമ്പിനിയായ ഹ്യുണ്ടായ് മോട്ടോർ കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ വമ്പൻ നേട്ടം. ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ വിൽപ്പനയില്‍ കഴിഞ്ഞ മാസം കൊറിയൻ കമ്പനിക്ക് വൻ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2022 സെപ്റ്റംബ‍ർ മാസത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ വിൽപ്പന കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ അമ്പത് ശതമാനത്തിലേറെ വർധനവാണ് ഹ്യൂണ്ടായ് നേടിയെടുത്തത്. 2021 സെപ്റ്റംബര്‍ മാസത്തിലെ 33,087 യൂണിറ്റുകളുടെ സ്ഥാനത്ത് ഈ സെപ്റ്റംബറില്‍ 49,700 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കണക്കുകൾ പരിശോധിച്ച് കൃത്യമായി പറഞ്ഞാൽ 50.2 ശതമാനമാണ് വളർച്ച.

കയറ്റുമതിയുടെ കാര്യത്തിൽ, കമ്പനി 2022 സെപ്റ്റംബറിൽ 13,501 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.3 ശതമാനം വളർച്ച. മൊത്ത വില്‍പ്പനയുടെ കാര്യത്തില്‍ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 45,791 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 സെപ്തംബറിൽ കമ്പനി 63,201 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. അതുവഴി 38 ശതമാനം വളർച്ച രേഖപ്പെടുത്തി.

സെപ്റ്റംബറിൽ വിറ്റത് 34,500-ല്‍ അധികം എസ്‌യുവികൾ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വമ്പൻ വളർച്ചയിൽ മഹീന്ദ്ര

കഴിഞ്ഞ ഏതാനും പാദങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാണിക്കുന്ന മികച്ച പ്രതിരോധം, ഉത്സവ സീസൺ ഡിമാൻഡ് ആക്കം കൂട്ടിയെന്നും കമ്പനിയുടെ മൂന്ന് പുതിയ ലോഞ്ചുകളായ ഹ്യുണ്ടായ് വെന്യു , വെന്യു എൻ ലൈൻ , എസ്‌യുവി സ്‌പെയ്‌സിലെ ടക്‌സൺ എന്നിവയ്ക്കും അഭൂതപൂർവമായ ഉപഭോക്തൃ പ്രതികരണം ലഭിച്ചു എന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ (സെയിൽസ്, മാർക്കറ്റിംഗ്, സർവീസ്) തരുൺ ഗാർഗ് പറഞ്ഞു. കൂടാതെ, ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എസ്‌യുവിയായ ക്രെറ്റ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സെപ്തംബർ മാസത്തേക്കുള്ള ബുക്കിംഗിൽ 36 ശതമാനം വർധനയോടെ മിഡ് എസ്‌യുവി സ്‌പെയ്‌സിൽ പരമോന്നതമായി തുടരുന്നു എന്നും ഈ അനുകൂല കാലയളവിൽ മെച്ചപ്പെട്ട ഡെലിവറികൾ നൽകി ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ തങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ചാര്‍ജിലിട്ട ഇലക്ട്രിക് സ്കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു, ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെ വെന്യൂ എൻ ലൈൻ 12.16 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. N6, N8 എന്നീ രണ്ട് വേരിയൻറ് ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. രണ്ട് വേരിയന്റുകളും ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും ലഭ്യമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios