ലാഭമോ, നഷ്‍ടമോ? ഇതാ പഞ്ചിനെ പഞ്ചറാക്കാനെത്തിയ എംജി വിൻഡ്‌സർ ഇവിയുടെ പ്രവർത്തനചെലവ് കണക്കുകളുടെ രഹസ്യം!
9.99 ലക്ഷം രൂപയാണ് എംജി വിൻഡ്‍സറിന് വില. ടാറ്റ പഞ്ച് ഇവിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില 10.99 ലക്ഷം രൂപയും നെക്‌സോൺ ഇവിയുടെ വില 14.49 ലക്ഷം രൂപയുമാണ് എന്നതാണ് പ്രത്യേകത. വിൻഡ്‌സർ ഇവി വാങ്ങുന്ന ഉപഭോക്താക്കൾ ബാറ്ററിയുടെ വാടക നൽകേണ്ടിവരും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഈ ഇലക്ട്രിക് സിയുവി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിൻ്റെ പ്രവർത്തന ചെലവുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോഴ്‌സിൻ്റെ വിൻഡ്‌സർ ഇവിയെ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കമ്പനിയുടെ ഇന്ത്യൻ വാഹനനിരയിലെ മൂന്നാമത്തെ ഇലക്ട്രിക് കാറാണിത്. 9.99 ലക്ഷം രൂപയാണ് കമ്പനി ഈ കാറിന് വില നിശ്ചയിച്ചിരിക്കുന്നത്. ടാറ്റ പഞ്ച് ഇവിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില 10.99 ലക്ഷം രൂപയും നെക്‌സോൺ ഇവിയുടെ വില 14.49 ലക്ഷം രൂപയുമാണ് എന്നതാണ് പ്രത്യേകത. വിൻഡ്‌സർ ഇവി വാങ്ങുന്ന ഉപഭോക്താക്കൾ ബാറ്ററിയുടെ വാടക നൽകേണ്ടിവരും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഈ ഇലക്ട്രിക് സിയുവി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിൻ്റെ പ്രവർത്തന ചെലവുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
ബാറ്ററി വാടകയും കിലോമീറ്ററിനുള്ള ചെലവും
9.99 ലക്ഷം രൂപയാണ് വിൻഡ്‌സർ ഇവിയുടെ വില. ഒരു കിലോമീറ്ററിന് 3.5 രൂപ നിരക്കിൽ ഉപഭോക്താവ് ബാറ്ററി വാടക നൽകണം. ബാറ്ററി വാടകയ്‌ക്കെടുക്കുന്നതിനുള്ള കുറഞ്ഞ നിരക്ക് 1,500 കിലോമീറ്ററാണ്. അതായത് ഒരു തവണ റീചാർജിന് ഉപഭോക്താവ് 5,250 രൂപ നൽകേണ്ടി വരും. ഇത് ബാറ്ററി ഉപയോഗത്തിനുള്ള വാടക മാത്രമാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചാർജിംഗിന് പ്രത്യേകം ചിലവാകും.
ഉപഭോക്താക്കൾക്ക് അവരുടെ പോക്കറ്റിന് വലിയ ഭാരം വരുന്നില്ലെന്ന് ഉറപ്പാക്കാൻ, കമ്പനി അതിൻ്റെ ചാർജിംഗ് സ്റ്റേഷനുകളിൽ സൗജന്യ ഫാസ്റ്റ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ ഒരു വർഷത്തേക്ക് സാധുവായിരിക്കും. എങ്കിലും, ഈ ആനുകൂല്യം ചില നേരത്തെ വാങ്ങുന്നവർക്ക് മാത്രമേ ലഭ്യമാകൂ. ഒരു വർഷത്തെ സൗജന്യ നിരക്കിൽ എത്ര ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് എംജി വ്യക്തമാക്കിയിട്ടില്ല.
വിൻഡ്‌സർ ഇവിയുടെ ബാറ്ററിയിൽ എംജി മോട്ടോർ ആജീവനാന്ത വാറൻ്റി നൽകുന്നു എന്നതാണ് ശ്രദ്ധേയം. എങ്കിലും, ഇത് ആദ്യ ഉടമയ്ക്ക് മാത്രമേ ബാധകമാകൂ. കാർ വിൽക്കുകയാണെങ്കിൽ, എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറൻ്റി മാത്രമേ ലഭ്യമാകൂ. ഒരു വർഷത്തേക്ക് സൗജന്യ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഉപയോഗിച്ച് വിൻഡ്‌സർ ഇവി പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കുറയും.
എംജി വിൻഡ്‌സർ ഇവിക്ക് 38 കിലോവാട്ട് ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇതിൻ്റെ പരിധി 331 കിലോമീറ്ററാണ്. മുൻ ചക്രങ്ങൾക്ക് കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറിന് 134 ബിഎച്ച്പി പവറും 200 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിയും. ഇക്കോ, ഇക്കോ+, നോർമൽ, സ്‌പോർട് എന്നീ നാല് ഡ്രൈവ് മോഡുകളുണ്ട്. ഇതിന് 15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉണ്ട്. അത് എംജി കോമറ്റിൽ കാണുന്ന അതേ ഒഎസിൽ പ്രവർത്തിക്കുന്നു. ഇതിന് മികച്ച സീറ്റ് ബാക്ക് ഓപ്ഷൻ ഉണ്ട്, ഇതിന് 135 ഡിഗ്രി വരെ ഇലക്ട്രിക്കലി ചായാൻ കഴിയും. ഇതിൽ നിങ്ങൾക്ക് യുഎസ്ബി ചാർജിംഗ് പോർട്ട്, റിയർ എസി വെൻ്റ്, കപ്പ് ഹോൾഡറോട് കൂടിയ സെൻ്റർ ആംറെസ്റ്റ് എന്നിവയും ലഭിക്കും.
വയർലെസ് ഫോൺ മിററിംഗ്, വയർലെസ് ചാർജർ, 360-ഡിഗ്രി ക്യാമറ, റിയർ എസി വെൻ്റോടുകൂടിയ കാലാവസ്ഥാ നിയന്ത്രണം, കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ, റിക്ലൈനിംഗ് റിയർ സീറ്റ്, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന് നോയ്‌സ് കൺട്രോളർ, ജിയോ ആപ്പുകൾ, ഒന്നിലധികം ഭാഷകളിലുള്ള കണക്റ്റിവിറ്റി, ടിപിഎംഎസ്, ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഫുൾ എൽഇഡി ലൈറ്റ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.