വരുന്നൂ മോഹവിലയില്‍ ഒരു കിടിലന്‍ വാഹനവുമായി റെനോ!

ട്രൈബര്‍ എന്ന പേരില്‍ പുത്തന്‍ സെവന്‍ സീറ്റര്‍ എംപിവിയുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ

Renault New MPV Named Triber

ട്രൈബര്‍ എന്ന പേരില്‍ പുത്തന്‍ സെവന്‍ സീറ്റര്‍ എംപിവിയുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ക്വിഡിനെ അടിസ്ഥാനമാക്കി സിഎംഎഫ്–എ പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ ഡിസൈന്‍ ട്രൈബറിലും പ്രകടമായേക്കും. 

ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ടാകും. 

ക്വിഡിൽ ഉപയോഗിക്കുന്ന 1 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്തുകൂടിയ വകഭേദവും 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുമാവും ട്രൈബറിൽ ഇടംപിടിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഈ വര്‍ഷം രണ്ടാം പകുതിയോടെ ട്രൈബര്‍ ഇന്ത്യയിലെത്തിയേക്കുമെന്നും അഞ്ച് ലക്ഷം മുതലാവും വാഹനത്തിന്‍റെ വിലയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios