Asianet News MalayalamAsianet News Malayalam

സ്‍കോഡ കൈലാക്ക് ഇങ്ങനെ ആയിരിക്കും, പ്രൊഡക്ഷൻ പതിപ്പ് റോഡിൽ

ഉൽപ്പാദനത്തിന് തയ്യാറായ പതിപ്പ് അടുത്തിടെ പരീക്ഷണത്തിനിടെ കണ്ടെത്തിയിരുന്നു. ഈ ടെസ്റ്റ് പതിപ്പ് അലോയി വീലുകൾ, റൂഫ് റെയിലുകൾ, വിൻഡോ ഗ്ലാസ് എന്നിവ ഉൾപ്പെടെയുള്ള ചില ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തി. 

Production ready Skoda Kylaq SUV spied
Author
First Published Sep 28, 2024, 12:45 PM IST | Last Updated Sep 28, 2024, 12:45 PM IST

ചെക്ക് വാഹന നിർമ്മാതാക്കളായ സ്‍കോഡയിൽ നിന്ന് വരാനിരിക്കുന്ന സബ്-4-മീറ്റർ എസ്‌യുവിയായ സ്കോഡ കൈലാക്ക് 2024 നവംബർ 6-ന് ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സ്‌കോഡയുടെ മൂന്നാമത്തെ മോഡലാണിത്. ബ്രാൻഡിൻ്റെ ഇന്ത്യ 2.5 സ്ട്രാറ്റജിക്ക് കീഴിലാണ് ആദ്യം വരുന്നത്. ലോഞ്ച് ചെയ്യുമ്പോൾ കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര എക്‌സ്‌യുവി 3OO തുടങ്ങിയ കാറുകളിൽ നിന്നും ഇതിന് മത്സരം നേരിടേണ്ടിവരും.

ഉൽപ്പാദനത്തിന് തയ്യാറായ പതിപ്പ് അടുത്തിടെ പരീക്ഷണത്തിനിടെ കണ്ടെത്തിയിരുന്നു. ഈ ടെസ്റ്റ് പതിപ്പ് അലോയി വീലുകൾ, റൂഫ് റെയിലുകൾ, വിൻഡോ ഗ്ലാസ് എന്നിവ ഉൾപ്പെടെയുള്ള ചില ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തി.  പ്രാരംഭ ഔദ്യോഗിക ടീസറുകളും രേഖാചിത്രങ്ങളും സ്ഥിരീകരിക്കുന്നത് കൈലാക്ക് കോംപാക്റ്റ് എസ്‌യുവിയാണ് എന്നാണ്. എസ്‌യുവി സ്റ്റാൻസിൽ 'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷ അവതരിപ്പിക്കുന്ന ആദ്യത്തെ സ്‌കോഡ മോഡലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകൾ.

മുൻവശത്ത്, ലംബമായ സ്ലാറ്റുകളുള്ള വിശാലമായ, പരിചിതമായ ഗ്രിൽ, സ്പ്ലിറ്റ് സെറ്റപ്പുള്ള ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, അതിനു മുകളിൽ ഒരു നേരായ ബോണറ്റ് എന്നിവ ഇതിൽ ഫീച്ചർ ചെയ്യും. കട്ടിയുള്ള സി-പില്ലറുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ഫാക്‌സ് റൂഫ് റെയിലുകൾ, സൈഡ് ബോഡി ക്ലാഡിംഗ് എന്നിവ സൈഡ് പ്രൊഫൈലിനെ ഹൈലൈറ്റ് ചെയ്യും. കുഷാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് ചെറിയ മുന്നിലും പിന്നിലും ഓവർഹാംഗുകൾ ഉണ്ടാകും.

പുതിയ സ്‌കോഡ കൈലാക്കിൻ്റെ ഇൻ്റീരിയർ കുഷാക്കുമായി സാമ്യം പങ്കിടാൻ സാധ്യതയുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, ഇതിൽ 360-ഡിഗ്രി ക്യാമറ, ഒരു സൺറൂഫ്, ഒരു ADAS സ്യൂട്ട് എന്നിവ സ്‍കോഡ വാഗ്ദാനം ചെയ്യും. 115 bhp കരുത്തും 178 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0L, 3-സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് പുതിയ സ്കോഡ കോംപാക്ട് എസ്‌യുവിക്ക് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

Latest Videos
Follow Us:
Download App:
  • android
  • ios