ഒറ്റ ചാർജ്ജിൽ 530 കിമി, വരുന്നൂ നിസാൻ ആര്യ ഇവി

ഇന്ത്യയിൽ ഇലക്ട്രിക് കാർ വിപണി അതിവേഗം വളരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ ഇലക്‌ട്രിക് കാർ പുറത്തിറക്കി ഈ സെഗ്‌മെൻ്റിൽ ഇടം പിടിക്കാനാണ് നിസാന്‍റെ നീക്കം. ഇന്ത്യയിലേക്ക് പൂർണമായും ഇറക്കുമതി ചെയ്യുന്ന പ്രീമിയം എസ്‌യുവിയായിരിക്കും ആര്യ ഇവി.

Nissan Ariya EV will launch soon in India

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാന്‍റെ ആര്യ ഇവി എസ്‌യുവി ഇന്ത്യൻ വിപണിയിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിൽ ഇലക്ട്രിക് കാർ വിപണി അതിവേഗം വളരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ ഇലക്‌ട്രിക് കാർ പുറത്തിറക്കി ഈ സെഗ്‌മെൻ്റിൽ ഇടം പിടിക്കാനാണ് നിസാന്‍റെ നീക്കം. ഇന്ത്യയിലേക്ക് പൂർണമായും ഇറക്കുമതി ചെയ്യുന്ന പ്രീമിയം എസ്‌യുവിയായിരിക്കും ആര്യ ഇവി.

2020ലായിരുന്നു ആര്യയുടെ ആഗോള അരങ്ങേറ്റം. ഈ കാർ ഇന്ത്യയിൽ പരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന എസ്‌യുവി വളരെ സ്റ്റൈലിഷ് ലുക്കിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. റെനോ-നിസാൻ്റെ സിഎംഎഫ്-ഇവി ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നിസാൻ്റെ പുതിയ ഇലക്‌ട്രിക് കാറിൻ്റെ ഫീച്ചറുകളെക്കുറിച്ചും റേഞ്ചിനെക്കുറിച്ചും അറിയാം .

വിവിധ വിപണികളെ ആശ്രയിച്ച്, ആര്യ ഇവി 19 ഇഞ്ച്, 20 ഇഞ്ച് വീലുകളോടെയാണ് വിൽക്കുന്നത്. ഇൻ്റീരിയറിൽ 12.3 ഇഞ്ച് സ്‌ക്രീൻ ഉൾപ്പെട്ടേക്കാം, ഫിസിക്കൽ ബട്ടണുകളൊന്നുമില്ല. ഒട്ടുമിക്ക ഫംഗ്‌ഷനുകളും ഒരു ഹാപ്‌റ്റിക് കൺട്രോൾ സജ്ജീകരണത്തിലൂടെ നിയന്ത്രിക്കപ്പെടും. ബോസ് ഓഡിയോ സജ്ജീകരണത്തോടുകൂടിയ ഹെഡ്-അപ്പ് ഡിസ്‌പ്ലേ വിലകൂടിയ വേരിയൻ്റുകളിൽ കാണാം.

വരാനിരിക്കുന്ന ഇലക്ട്രിക് കാർ നിരവധി വേരിയൻ്റുകളിൽ വരുന്നു. സിംഗിൾ മോട്ടോർ, റിയർ-വീൽ ഡ്രൈവ്, ട്വിൻ മോട്ടോർ, ഫോർ വീൽ ഡ്രൈവ്, രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ് - 63kWh, 87kWh. 63kWh ബാറ്ററി പാക്ക് ഉള്ള മോഡൽ ഒറ്റ ചാർജിൽ 402 കിലോമീറ്റർ റേഞ്ച് നൽകുന്നു, 87kWh ബാറ്ററി പാക്ക് ഉള്ള മോഡൽ ഫുൾ ചാർജിൽ 529 കിലോമീറ്റർ ദൂരം സഞ്ചരിക്കും.

ഡ്രൈവർമാരെ സഹായിക്കാൻ നിസാൻ്റെ പ്രൊപൈലറ്റ് സംവിധാനവുമായാണ് ആര്യ എത്തുന്നത്. 2022 ലെ യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഇതിന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. നിസാൻ്റെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറായിരിക്കും ആര്യ ഇവി. ഇത് പരിമിതമായ അളവിൽ വിൽക്കും. 50 യൂണിറ്റുകൾ ഇതിനകം ഇന്ത്യയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യയിൽ ബിവൈഡി സീൽ, ഹ്യുണ്ടായി അയോണിക്ക് 5 തുടങ്ങിയ ഇലക്ട്രിക് കാറുകളുമായാണ് ആരിയ ഇവി മത്സരിക്കുക. നിലവിൽ, ഓഗസ്റ്റിൽ എക്സ്-ട്രെയിൽ എസ്‌യുവി പുറത്തിറക്കുന്നതിലാണ് നിസാൻ്റെ ശ്രദ്ധ.

Latest Videos
Follow Us:
Download App:
  • android
  • ios