വരുന്നൂ പുതിയ സ്‍കോഡ കൊഡിയാക്ക്

2025 ജനുവരിയിൽ നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പുതിയ തലമുറ കൊഡിയാക് പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോഞ്ച് ചെയ്യുമ്പോൾ, ഇത് ടൊയോട്ട ഫോർച്യൂണർ, ഫോക്‌സ്‌വാഗൺ ടൈഗൺ, ഹ്യുണ്ടായ് ടക്‌സൺ എന്നിവയുമായി മത്സരിക്കും.

New Skoda Kodiaq SUV will launch at Bharat Mobility Show 2025

ചെക്ക് വാഹന നിർമ്മാതാക്കളായ സ്‍കോഡ അടുത്തിടെയാണ് പുതിയ കൈലാക്ക് പുറത്തിറക്കിയത്.  കൈലാക്കിൻ്റെ വിജയകരമായ ലോഞ്ചിന് ശേഷം മറ്റ് കാർ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ കമ്പനി. ബ്രാൻഡ് അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌ത എൻയാക്കിൻ്റെയും അതിൻ്റെ കൂപ്പെ ഇലക്ട്രിക് പതിപ്പിന്‍റെയും പുതിയ സ്കെച്ചുകൾ പുറത്തിറക്കി. 2025 ജനുവരിയിൽ നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പുതിയ തലമുറ കൊഡിയാക്കിനെയും കമ്പനി പ്രദർശിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ലോഞ്ച് ചെയ്യുമ്പോൾ, ഇത് ടൊയോട്ട ഫോർച്യൂണർ, ഫോക്‌സ്‌വാഗൺ ടൈഗൺ, ഹ്യുണ്ടായ് ടക്‌സൺ എന്നിവയുമായി മത്സരിക്കും. പുതിയ സ്കോഡ കൊഡിയാക്കിന്‍റെ പ്രധാന ഹൈലൈറ്റുകൾ അറിയാം.

2023 ഒക്ടോബറിൽ സ്കോഡ രണ്ടാം തലമുറ കൊഡിയാക് അന്താരാഷ്ട്രതലത്തിൽ അനാവരണം ചെയ്തു. പിന്നീട്, 2024 ജൂണിൽ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ എത്തി. മുമ്പത്തെ ചില ചിത്രങ്ങൾ അതിൻ്റെ രൂപകൽപ്പനയും സവിശേഷതകളും ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. 2025 സ്കോഡ കൊഡിയാക്കിന് ബ്രാൻഡിൻ്റെ ആധുനിക സോളിഡ് ഡിസൈൻ ഭാഷ ലഭിക്കും. പുതുക്കിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, യു ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഇതിൽ ഫീച്ചർ ചെയ്യും.

പുതിയ കൊഡിയാക് രണ്ട് വ്യത്യസ്ത വേരിയൻ്റുകളിൽ ലഭ്യമാകും. നിലവിലെ മോഡലായി 2.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ പവർ ചെയ്യുന്നത് തുടരും. 7-സ്പീഡ് DSG-യുമായി ജോടിയാക്കിയ ഈ യൂണിറ്റിന് പരമാവധി 187 bhp കരുത്തും 320 Nm വരെയും ഉത്പാദിപ്പിക്കാൻ കഴിയും. ഉയർന്ന ട്രിമ്മുകൾക്ക് 4-വീൽ ഡ്രൈവ് സജ്ജീകരണം ലഭിക്കും.

നിലവിലെ മോഡലിനെ അപേക്ഷിച്ച് വലുപ്പത്തിൽ അൽപ്പം നീളമുള്ളതിനാൽ ഇതിന് കൂടുതൽ ഇൻ്റീരിയർ സ്ഥലവും ബൂട്ട് സ്‌പെയ്‌സും ഉണ്ടായിരിക്കും. 5-സീറ്റർ, 7-സീറ്റർ ലേഔട്ടുകളിലും എസ്‌യുവി ലഭ്യമാകും. ഫീച്ചറുകളുടെ കാര്യത്തിൽ, ഇതിന് 13 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 2-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഒരു പുതിയ സ്മാർട്ട് ഡയൽ സജ്ജീകരണം, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഒരു ADAS സ്യൂട്ട് എന്നിവ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios