33.73 കിമി! പുതിയ ഡിസയറിന്‍റെ മൈലേജ് വിവരങ്ങൾ പുറത്ത്

വരാനിരിക്കുന്ന പുത്തൻ മാരുതി സുസുക്കി ഡിസയറിന്‍റെ മൈലേജ് വിവരങ്ങൾ പുറത്ത്. 

New gen Maruti Suzuki Dzire mileage details revealed

പുതുക്കിയ മാരുതി സുസുക്കി ഡിസയർ ഉടൻ പുറത്തിറങ്ങും. ഇപ്പോഴിതാ ന്യൂ ജെൻ മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ്, മാരുതി സുസുക്കി പുതിയ ഡിസയറിൻ്റെ മൈലേജ് പുറത്തുവിട്ടു. പുതിയ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്ന അതേ 1.2 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് Z സീരീസ് പെട്രോൾ എഞ്ചിനാണ് ഇപ്പോൾ സെഡാന് കരുത്ത് പകരുന്നത്. പുതിയ രൂപത്തിൽ, ഡിസയർ സിഎൻജിക്ക് 33.73 കിലോമീറ്റർ/കിലോ മൈലേജ് നൽകാൻ കഴിയും എന്നാണ് കമ്പനി പറയുന്നത്. 

പഴയ മോഡലിനേക്കാൾ കൂടുതൽ മൈലേജ് പുതിയ ഡിസയർ നൽകുമെന്ന് മാരുതി സുസുക്കി പറയുന്നു. ഈ സെഡാൻ്റെ പെട്രോൾ വകഭേദങ്ങൾ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ട്രാൻസ്മിഷൻ യൂണിറ്റുകൾക്കൊപ്പം എത്തും. ലിറ്ററിന് 24.97 കിലോമീറ്റർ മൈലേജ് നൽകാൻ ഈ എഞ്ചിന് കഴിയും. ഇത് മുൻ തലമുറ ഡിസയറിനേക്കാൾ 2 കി.മീ/ലിറ്ററിന് കൂടുതലാണ്. സെഡാൻ്റെ എഎംടി വേരിയൻ്റിന് ലിറ്ററിന് 25 കിലോമീറ്ററിലധികം മൈലേജ് കാണാൻ കഴിയും.

പെട്രോൾ, സിഎൻജി പവർട്രെയിനുകൾക്കൊപ്പം മാരുതി സുസുക്കി പുതിയ ഡിസയർ പുറത്തിറക്കും. സെഡാൻ്റെ സിഎൻജി വേരിയൻ്റിന് കരുത്ത് പകരുന്നത് അതേ എഞ്ചിനാണ്. ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ ലഭിക്കൂ. നിലവിൽ ഡിസയർ സിഎൻജിയുടെ മൈലേജ് ഏകദേശം 31 കി.മീ/കിലോ ആണ്.  പുതിയ ഡിസയർ സിഎൻജി പതിപ്പിന് 33.73 km/kg മൈലേജ് നൽകാൻ കഴിയും. ഇത് പഴയ മോഡലിനേക്കാൾ രണ്ട് km/kg കൂടുതലാണ്.

പുതിയ മാരുതി സുസുക്കി ഡിസയർ അതിൻ്റെ നിരവധി പുതിയ സവിശേഷതകളുമായി എത്തും. ഈ സെഗ്‌മെൻ്റിൽ ആദ്യത്തേതായ ഇലക്ട്രിക് സൺറൂഫാണ് ഏറ്റവും വലിയ മാറ്റം. ഇതിൻ്റെ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിൻ്റെ വലിപ്പവും ഒമ്പത് ഇഞ്ചായി വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ ഡിസയറിനൊപ്പം 360 ഡിഗ്രി ക്യാമറയും മാരുതി സുസുക്കി വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ഇത് സെഗ്‌മെൻ്റിൽ തന്നെ ആദ്യമായിരിക്കും. ഒപ്പം വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിന്നിലെ യാത്രക്കാർക്കുള്ള എസി വെൻ്റുകൾ തുടങ്ങി നിരവധി അതിശയിപ്പിക്കുന്ന ഫീച്ചറുകളും പുതിയ ഡിസയറിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios