രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ പത്തിൽ ഏഴും ഇന്ത്യൻ കമ്പനികളുടേത്

ഇന്ത്യൻ കാറുകൾക്കായുള്ള ഗ്ലോബൽ  എൻസിപിഎ (NCAP) ക്രാഷ് ടെസ്റ്റ് റേറ്റിംഗ് അനുസരിച്ചാണ് കാറുകളുടെ സുരക്ഷ കണക്കാക്കുന്നത്.  അടുത്ത കാലത്തായി, സുരക്ഷിത കാറുകളുടെ പട്ടികയിൽ ഇന്ത്യൻ കമ്പനികൾ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറ‌യുന്നു.

Most safest cars in India

ഗ്ലോബൽ എൻസിഎപിയുടെ ഇന്ത്യക്കായുള്ള ഏറ്റവും സുരക്ഷിതമായ 10 കാറുകളുടെ പട്ടികയിൽ മഹീന്ദ്രയും ടാറ്റ മോട്ടോഴ്‍സും മുന്നിൽ. പത്തിൽ ഏഴ് സ്ഥാനത്തും ടാറ്റയും മഹീന്ദ്രയും ആധിപത്യം പുലർത്തുന്നതായാണ് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യൻ കാറുകൾക്കായുള്ള ഗ്ലോബൽ  എൻസിപിഎ (NCAP) ക്രാഷ് ടെസ്റ്റ് റേറ്റിംഗ് അനുസരിച്ചാണ് കാറുകളുടെ സുരക്ഷ കണക്കാക്കുന്നത്.  അടുത്ത കാലത്തായി, സുരക്ഷിത കാറുകളുടെ പട്ടികയിൽ ഇന്ത്യൻ കമ്പനികൾ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറ‌യുന്നു. 

മറ്റ് മൂന്ന് സ്ഥാനങ്ങൾ ഹോണ്ട, ടൊയോട്ട, ഫോക്സ്‌വാഗൺ എന്നിവയും സ്വന്തമാക്കി. ഏറ്റവും സുരക്ഷിതമായ 10 വാഹനങ്ങളുടെ പട്ടികയിൽ, പൂർണമായ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയ കാറുകളാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങൾ നേടിയത്. കൂടാതെ ടാറ്റാ പഞ്ച്, എക്സ്‍യുവി 300, അള്‍ട്രോസ്, നെക്സോണ്‍, എക്സ്‍യുവി700 എന്നിവ ഉൾപ്പെടുന്നു. 

ഏറ്റവും സുരക്ഷിതമായ 10 കാറുകളുടെ പട്ടികയിലെ അടുത്ത അഞ്ച് സ്ഥാനങ്ങളും 4-സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. കൂടാതെ ഹോണ്ട ജാസ്, ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര മറാസോ, ഫോക്‌സ്‌വാഗൺ പോളോ, മഹീന്ദ്ര ഥാർ എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മഹീന്ദ്ര XUV700 കൂടുതൽ സ്‌കോർ ചെയ്യുന്നു. ഥാര്‍, ടാറ്റാ പഞ്ച്, XUV300, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയാണ് തൊട്ടുപിന്നിൽ. 

ടൊയോട്ട അർബൻ ക്രൂയിസർ, റീബാഡ്‍ജ് ചെയ്‍ത മാരുതി സുസുക്കി ബ്രെസ തന്നെയാണെങ്കിലും, സുരക്ഷിതമായ പത്ത് വാഹനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചെന്നതും ശ്രദ്ധേയം. അതേസമയം ബ്രെസയാകട്ടെ 13-ാം സ്ഥാനത്താണെന്നും ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios