ഒറ്റദിവസം നൂറിലധികം ഡെലിവറി, ഈ കാറിന് 24 മണിക്കൂറിൽ 15176 ബുക്കിംഗും! ഇതെന്തൊരു മാജിക്ക്!
ഡൽഹി-എൻസിആറിൽ നൂറിലധികം ഇലക്ട്രിക് കാറുകൾ ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്തു എജി മോട്ടോർ ഇന്ത്യ. 24 മണിക്കൂറിനുള്ളിൽ 15,176 ബുക്കിംഗുകൾ നേടിക്കൊണ്ട് എംജി വിൻഡ്‌സർ ഇവി ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ഇവി എന്ന നേട്ടവും കൈവരിച്ചു.
ജെഎസ്‍ഡബ്ല്യു - എംജി മോട്ടോർ ഇന്ത്യ സഖ്യം കഴിഞ്ഞ ദിവസം ഡൽഹി-എൻസിആറിൽ നൂറിലധികം ഇലക്ട്രിക് കാറുകൾ ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഇൻ്റലിജൻ്റ് സിയുവി വിൻഡ്‌സർ, ഇന്ത്യയിലെ ആദ്യത്തെ പൂർണ ഇലക്ട്രിക് ഇൻ്റർനെറ്റ് എസ്‍യുവി എംജി ഇസെഡ്എസ് ഇവി, സ്ട്രീറ്റ് സ്മാർട്ട് കാർ എംജി കോമറ്റ് എന്നിവയുടെ 100ൽ അധികം യൂണിറ്റുകൾ കമ്പനി വിതരണം ചെയ്തു. ഇവി സെഗ്‌മെൻ്റിൽ കമ്പനി ഇപ്പോൾ ക്രമേണ ശക്തി സ്ഥാപിക്കുകയാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കുകയും നിറവേറ്റുകയും ചെയ്യുന്നതിലൂടെ, എംജി മോട്ടോഴ്‌സിലുള്ള ഉവിശ്വാസം കൂടുതൽ ശക്തമാകുകയാണെന്നും കമ്പനി പറയുന്നു.
24 മണിക്കൂറിനുള്ളിൽ 15,176 ബുക്കിംഗുകൾ നേടിക്കൊണ്ട് എംജി വിൻഡ്‌സർ ഇവി അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ഇവി എന്ന നേട്ടം കൈവരിച്ചു. വിൻഡ്‌സർ ഇവി സെഡാൻ പോലുള്ള സുഖസൗകര്യങ്ങളും എസ്‌യുവി പോലുള്ള സ്ഥലവും വാഗ്ദാനം ചെയ്യുന്നു. ഇതിൻ്റെ എയറോഡൈനാമിക് ഡിസൈൻ, വിശാലവും പ്രീമിയം ഇൻ്റീരിയർ, സുരക്ഷ, സ്മാർട്ട് കണക്റ്റിവിറ്റി, 332 കിലോമീറ്റർ റേഞ്ച് എന്നിവ വാഗ്ദാനം ചെയ്യുന്നു. വിൻഡ്‌സർ ഇവിയുടെ എക്‌സ്‌ഷോറൂം വില 13.50 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നതെങ്കിലും, ബാറ്ററി-ആസ്-എ-സർവീസ് (BaaS) പ്രോഗ്രാമിന് കീഴിൽ, നിങ്ങൾക്ക് ഇത് വെറും 10 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിൽ വാങ്ങാം.
ബാറ്ററി സബ്‌സ്‌ക്രിപ്‌ഷനോടെ വിൻഡ്‌സർ ഇവി വാങ്ങുമ്പോൾ, നിങ്ങൾ കിലോമീറ്ററിന് 3.5 രൂപ വാടക നൽകേണ്ടിവരും. രൂപത്തിലും ഫീച്ചറുകളിലും എംജി വിൻഡ്‌സർ ഇവി തികച്ചും ഗംഭീരമാണ്. എംജി കോമറ്റ് അതിൻ്റെ രൂപകൽപ്പനയും സ്ഥലവും 55-ലധികം കണക്റ്റുചെയ്‌ത സവിശേഷതകളും ഐ-സ്മാർട്ട് സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന ഒരു മികച്ച ഇലക്ട്രിക് കാറാണിത്.
ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിലൂടെയും ഈ കാർ വാങ്ങാം. ഇതിന്‍റെ പ്രാരംഭ എക്‌സ്-ഷോറൂം വില വെറും അഞ്ചുലക്ഷം രൂപയാണ്. അതേ സമയം ബാറ്ററിയോടുകൂടിയ ഇതിൻ്റെ വില ഏഴുലക്ഷം രൂപ മുതലാണ്. എംജി കോമറ്റ് ഇവിയുടെ സിംഗിൾ ചാർജ് റേഞ്ച് 230 കിലോമീറ്റർ വരെയാണ്. ഫുൾ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് നൽകുന്നു. കുടുംബത്തിന് അനുയോജ്യമായ എസ്‌യുവിയാണിത്.
ജെഎസ്‍ഡബ്ല്യു - എംജി മോട്ടോർ ഇന്ത്യ സംയുക്ത സംരംഭം ബാറ്ററി-ആസ്-എ-സർവീസ് (BaaS) വഴി ഒരു സവിശേഷ ഇവി ഉടമസ്ഥത പ്ലാൻ അവതരിപ്പിച്ചു. ഈ പ്രോഗ്രാമിന് കീഴിൽ 9.99 ലക്ഷം രൂപയ്ക്ക് വിൻഡ്‌സർ ലഭ്യമാണ്. ഒരു കിലോമീറ്ററിന് 3.5 രൂപ ബാറ്ററി വാടകയ്‌ക്ക് ലഭിക്കും. ഒരു കിലോമീറ്ററിന് 2.5 രൂപ നിരക്കിൽ ബാറ്ററി വാടകയ്‌ക്ക് 4.99 ലക്ഷം രൂപ മുതൽ. എംജി ഇസെഡ്എസ് ഇവിയുടെ വില 13.99 ലക്ഷം രൂപയും ബാറ്ററി വാടക കിലോമീറ്ററിന് 4.5 രൂപയുമാണ്.