ഡ്രൈവറില്ലാ കാറുകളുണ്ടാക്കാന്‍ ബെന്‍സിന് കൂട്ടായി എന്‍വീഡിയ

വാഹനത്തിന്റെ ചിപ്പുകളും സോഫ്‌റ്റ്‌വെയറുകളുമായിരിക്കും എന്‍വീഡിയ ലഭ്യമാക്കുക. ഇടപാട് എത്ര തുകയുടേതാണെന്ന് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.

Mercedes Benz partnership with Nvidia for autonomous driving platform

മ്യൂണിച്ച്: ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്‍റെ ഡ്രൈവറില്ലാ കാര്‍ 2024-ല്‍ നിരത്തുകളിലെത്തുമെന്ന് റിപ്പോർട്ട്. അമേരിക്കന്‍ ടെക്നോളജി കമ്പനിയായ എന്‍വീഡിയ കോര്‍പ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഈ കാറുകളെത്തുകയെന്നും ഇതു സംബന്ധിച്ച് ധാരണയില്‍ ഇരുകമ്പനികളും എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മൊബൈല്‍ കംപ്യൂട്ടിങ്, വാഹന വിപണികള്‍ക്ക് ആവശ്യമായ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകള്‍ നിര്‍മിക്കുന്ന കമ്പനി ആണ് എന്‍വീഡിയ കോര്‍പ്പറേഷൻ.

ഓട്ടോണമസ് കാറുകളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാര്‍ സാങ്കേതിക വിദ്യയെയും കുറിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ അധികമായി ഗവേഷണത്തിലാണ് രണ്ടു കമ്പനികളും. എന്നാല്‍ എത്ര തുകയുടേതാണ് ഇടപാട് എന്ന് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. വാഹനത്തിന്റെ ചിപ്പുകളും സോഫ്‌റ്റ്‌വെയറുകളുമായിരിക്കും എന്‍വീഡിയ കോര്‍പ്പറേഷൻ ലഭ്യമാക്കുക.

Read more: ഹൈവേയിലൂടെ കുതിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് നിന്നു; ഷോറൂംവിട്ട് ഇരുപതാം മിനിട്ടിൽ ലംബോർഗിനിക്ക് പറ്റിയത്

1993-ല്‍ അമേരിക്കയില്‍ തുടങ്ങിയ കമ്പനിയാണ് എന്‍വീഡിയ. തായ്‍വാൻ വംശജനായ ജെന്‍സെന്‍ ഹുവാങ് എന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ ആണ് കമ്പനി ആരംഭിച്ചത്.  

Read more: കിയ സോണറ്റ് എത്തുക ക്ലച്ച്‌ലെസ് മാനുവൽ ട്രാന്‍സ്‍മിഷനില്‍

Latest Videos
Follow Us:
Download App:
  • android
  • ios